You are Here : Home / USA News

പാസദേന മലയാളി അസോസിയേഷന്‍ (പി.എം.എ) 2013-ലെ പിക്‌നിക്ക്‌ നടത്തി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, August 28, 2013 06:08 hrs EDT

ഹൂസ്റ്റണ്‍: പാസദേന മലയാളി അസോസിയേഷന്റെ (പി.എം.എ) വാര്‍ഷിക പിക്‌നിക്ക്‌ ജൂലൈ 16-ന്‌ ബേ ഏരിയ പാര്‍ക്കില്‍ വെച്ച്‌ നടന്നു. രാവിലെ 10 മണിക്ക്‌ പ്രസിഡന്റ്‌ ജോഷി വര്‍ഗീസ്‌ പിക്‌നിക്ക്‌ ഉദ്‌ഘാടനം ചെയ്‌തു. സ്‌പോര്‍ട്‌സ്‌ കോര്‍ഡിനേറ്റര്‍മാരായ ജേക്കബ്‌ ഈശോ, സ്റ്റാന്‍ലി ഉമ്മന്‍, ബിജു ഇട്ടന്‍ തുടങ്ങിയവര്‍ കായിക മത്സരങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകമായി വിവിധ മത്സരങ്ങള്‍ നടത്തി. അവസാനത്തെ ഇനമായ വടംവലി മത്സരം എല്ലാവരേയും ഹരംകൊള്ളിച്ചു. പി.എം.എ സീനിയര്‍ മെമ്പേഴ്‌സിന്റെ നേതൃത്വത്തില്‍ തയാറാക്കിയ ബാര്‍ബിക്യൂ എല്ലാവരും ആസ്വദിച്ചു. പിക്‌നിക്കിന്റെ അവസാനം നടന്ന പൊതുയോഗത്തില്‍ 2014-ലെ പി.എം.എ ഭാരവാഹികളെ തെരഞ്ഞെടുത്തു. പി.എം.എ സീനിയര്‍ മെമ്പര്‍ ജോണിച്ചേട്ടന്‍ ഇലക്ഷന്‌ നേതൃത്വം നല്‍കി. പി.എം.എ സെക്രട്ടറി സലീം അറയ്‌ക്കല്‍ നന്ദി പറഞ്ഞു. ഏകദേശം 130-ഓളം വ്യക്തികള്‍ പിക്‌നിക്കില്‍ സംബന്ധിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: pmatexas.org സന്ദര്‍ശിക്കുക. സലീം അറയ്‌ക്കല്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More