You are Here : Home / USA News

ഡബ്ലു.എം.സി സംയുക്ത ഓണാഘോഷം: മധുസൂദനന്‍ നായരും മന്മദന്‍ നായരും മുഖ്യാതിഥികള്‍

Text Size  

Story Dated: Tuesday, August 27, 2013 06:44 hrs EDT

ഡാലസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ലു.എം.സി) ഡാലസ് പ്രൊവിന്‍സും, ഡി.എഫ്.ഡബ്ലു പ്രൊവിന്‍സും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളില്‍ പ്രസിദ്ധ കവിയും, കേരള സാഹിത്യ അക്കാദമി അവാര്‍ഡു ജേതാവുമായ പ്രൊഫ. വി. മധുസൂദനന്‍ നായരും, ഇന്റര്‍നാഷണള്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റി പ്രസിഡന്റും അമേരിക്കന്‍ മലയാളി സമൂഹത്തില്‍ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയുമായ കെ.ജി മന്മദന്‍ നായരും മുഖ്യാതിഥികളായിരിക്കും. ഗാര്‍ലാന്‍ഡില്‍ സെന്റ് തോമസ് കാത്തലിക് ചര്‍ച്ച് ഹാളില്‍ സെപ്തംബര്‍ 7-ന് (ശനി) രാവിലെ 10:30 ന് ആരംഭിക്കുന്ന ഗംഭീര ഓണാഘോഷ ചടങ്ങുകള്‍ക്ക് മുഖ്യാതിഥികള്‍ ഭദ്രദീപം കൊളുത്തി ആരംഭം കുറിക്കും. ഡാലസ്സില്‍ ഡബ്ലു.എം.സി യുടെ ആഭിമുഖ്യത്തില്‍ വര്‍ഷങ്ങളായി നടത്തിവരുന്ന ഓണാഘോഷ പരിപാടികളില്‍ ഡാലസ് മേഖലയില്‍ നിന്നുള്ള എല്ലാ മലയാളി സ്നേഹിതരും പങ്കെടുക്കാറുള്ളതാണെന്നും, ഹൃദ്യതയും ഗൃഹാതുരതയും നിറഞ്ഞ ഈ പരിപാടികളിലേക്ക് സഹര്‍ഷം ഏവരെയും സ്വാഗതം ചെയ്യുന്നതായി ചെയര്‍മാന്മാരായ സുജന്‍ കാക്കനാട്ട്, ഫിലിപ്പ് സാമുവേല്‍ , പ്രസിഡന്റുമാരായ വര്‍ഗീസ് മാത്യു, ഷാജി രാമപുരം എന്നിവര്‍ ഒരു പ്രസ്താവനയിലൂടെ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

വര്‍ഗീസ് മാത്യു: 972-869-9662;

വികാസ് നെടുമ്പള്ളില്‍ : 469-387-5771;

ഷാജി രാമപുരം: 972-261- 4221;

സുജിത്ത് തങ്കപ്പന്‍ : 972-369-3052;

സജി നായര്‍ : 405-613-1827

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More