You are Here : Home / USA News

ഓസ്റ്റിനില്‍ `ഒരേസ്വരം' ചിത്ര-എം.ജി ശ്രീകുമാര്‍ മെഗാഷോ ഓഗസ്റ്റ്‌ 23-ന്‌; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Text Size  

Story Dated: Tuesday, August 20, 2013 03:05 hrs UTC

ഓസ്റ്റിന്‍: സംഗീത ആലാപന രംഗത്ത്‌ 30 വര്‍ഷം തികയ്‌ക്കുന്ന മലയാളിയുടെ വാനമ്പാടി കെ.എസ്‌. ചിത്രയും, അനുഗ്രഹീത ഗായകന്‍ എം.ജി. ശ്രീകുമാറും അമേരിക്കയില്‍ ഒന്നിക്കുന്ന `ഒരേ സ്വരം'മെഗാഷോയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഓഗസ്റ്റ്‌ 23-ന്‌ വെള്ളിയാഴ്‌ച വൈകുന്നേരം 7 മണിക്ക്‌ ഓസ്റ്റിനിലെ മാനര്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ്‌ പരിപാടി അരങ്ങേറുന്നത്‌. ഓസ്റ്റിന്‍ ആര്‍ട്ട്‌ ലവേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ മെഗാഷോയുടെ വിജയത്തിന്‌ സൗത്ത്‌ ഇന്ത്യന്‍ കമ്യൂണിറ്റി ഒന്നടങ്കം സഹകരിച്ച്‌ പ്രവര്‍ത്തിക്കുകയാണ്‌. ഈ പ്രോഗ്രാം കാണുന്നതിനുള്ള കലാസ്‌നേഹികളുടെ തിരക്ക്‌ പരിഗണിച്ച്‌ ടിക്കറ്റുകള്‍ വിവിധ ഔട്ട്‌ലെറ്റുകളിലും ഓണ്‍ലൈനിലും ലഭ്യമാണ്‌. ഈ മെഗാഷോയുടെ ടിക്കറ്റ്‌ ആവശ്യമുള്ളവര്‍ വെബ്‌: chithrashow.com ഫോണ്‍: 512 803 5185 ബന്ധപ്പെടുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.