You are Here : Home / USA News

ഹൂസ്റ്റണ്‍ സെന്റ്‌ മേരീസ്‌ യാക്കോബായ പള്ളിയില്‍ പരിശുദ്ധ മാതാവിന്റെ വാങ്ങിപ്പു പെരുന്നാള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, August 08, 2013 10:57 hrs UTC

ഹൂസ്റ്റണ്‍: സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയിലെ ഈവര്‍ഷത്തെ വലിയ പെരുന്നാളും സുവിശേഷ മഹായോഗവും 2013 ഓഗസ്റ്റ്‌ 10,11 തീയതികളില്‍ ഭക്ത്യാഢംഭരപൂര്‍വ്വം നടത്തപ്പെടുന്നുവെന്ന്‌ ഭാരവാഹികള്‍ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു. പെരുന്നാളിനു തുടക്കംകുറിച്ചുകൊണ്ട്‌ ഓഗസ്റ്റ്‌ നാലിന്‌ ഞായറാഴ്‌ച ഫാ. ജോസ്സി ഏബ്രഹാം കൊടിഉയര്‍ത്തല്‍ കര്‍മ്മം നിര്‍വഹിച്ചു. ഓഗസ്റ്റ്‌ പത്തിന്‌ ശനിയാഴ്‌ച വൈകിട്ട്‌ 6 മണിക്ക്‌ സന്ധ്യാപ്രാര്‍ത്ഥന, 7 മണിക്ക്‌ വചന പ്രഘോഷണം- ഫാ. ജോസി ഏബ്രഹാം, 7.45-ന്‌ ഭക്തിനിര്‍ഭരമായ റാസ, സമാപന ആശീര്‍വാദം, സ്‌നേഹവിരുന്ന്‌ എന്നിവ നടക്കും. ഓഗസ്റ്റ്‌ 11 ഞായറാഴ്‌ച രാവിലെ 8.30-ന്‌ പ്രഭാത പ്രാര്‍ത്ഥന, 9.30-ന്‌ വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാന, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, 11-ന്‌ വര്‍ണ്ണശബളവും ഭക്തിനിര്‍ഭരവുമായ റാസ, 12-ന്‌ സമാപന ആശീര്‍വാദവും തുടര്‍ന്ന്‌ നടക്കുന്ന സദ്യയോടുകൂടി പെരുന്നാള്‍ സമാപിക്കും. പരിശുദ്ധ ദൈവമാതാവിന്റെ പെരുന്നാളില്‍ പങ്കുചേര്‍ന്ന്‌ പ. അമ്മയുടെ മദ്ധ്യസ്ഥതയാല്‍ ധാരാളം ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ ഏവരേയും വികാരി ഫാ. വര്‍ഗീസ്‌ പോളും, ഫാ. ജോസി ഏബ്രഹാമും മറ്റ്‌ ഭാരവാഹികളും ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. വര്‍ഗീസ്‌ പോള്‍ (845 536 0378), കമാന്‍ഡര്‍ ബാബു വടക്കേടത്ത്‌ (സെക്രട്ടറി) 713 304 0686, വര്‍ഗീസ്‌ കുഴലാന്റന്‍ (ട്രഷറര്‍) 248 761 5850. വെബ്‌: stmaryschurchhouston.com. Address: 4637 W. Orem Drive, Houston, Texas-77045.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.