You are Here : Home / USA News

ഇന്ത്യാ പ്രസ്‌ ക്ലബ് അഞ്ചാമത് ദേശീയ സമ്മേളനം വിജയിപ്പിക്കും

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, August 05, 2013 07:30 hrs EDT

ഗാര്‍ലന്റ്(ഡാളസ്): നവംബര്‍ ഒന്ന്, രണ്ട്, മൂന്ന് തിയ്യതികളില്‍ ന്യൂജേഴ്‌സി സോമര്‍സെറ്റിലുള്ള ഹോളിഡേ ഇന്നില്‍ നടക്കുന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കാ അഞ്ചാമത് ദേശീയ സമ്മേളനം വിജയിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ നോര്‍ത്ത് അമേരിക്കാ പ്രസ് ക്ലബ് നോര്‍ത്ത് ടെക്‌സസ് ചാപ്റ്റര്‍ യോഗം തീരുമാനിച്ചു. ആഗസ്റ്റ് 4 ഞായറാഴ്ച വൈകീട്ട് 5ണിക്ക് ഗാര്‍ലാന്റ് ഇന്ത്യാ ഗാര്‍ഡസില്‍ ചേര്‍ന്ന് യോഗത്തില്‍ പ്രസിഡന്റ് സണ്ണിമാളിയേക്കല്‍ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിന്റെ വിശദാംശങ്ങളെക്കുറിച്ച് എബ്രഹാം തോമസ് സ്വാഗതപ്രസംഗത്തില്‍ വിശദീകരിച്ചു. ഡാളസ്സിലെ മാധ്യമപ്രവര്‍ത്തകരെ ഏകോപിപ്പിച്ചു നോര്‍ത്ത് ടെക്‌സസ് പ്രസ്സ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തണമെന്ന് പ്രസിഡന്റ് സണ്ണിമാളിയേക്കല്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് നടന്ന സംഘടനാ ചര്‍ച്ചകളില്‍ എബ്രഹാം തെക്കേമുറി, ജോസ് പ്ലാക്കാട്ട്, ബെന്നി ജോണ്‍, ഏലിയാസ് മാര്‍ക്കോസ്, പി.പി.ചെറിയാന്‍ എന്നിവര്‍ പങ്കെടുത്തു. ദേശീയ സമ്മേളനത്തില്‍ നോര്‍ത്ത് ടെക്‌സസ്സില്‍ നിന്നും പ്രതിനിധികളെ പങ്കെടുപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു. ബിജിലി ജോര്‍ജ്ജ് നന്ദി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More