You are Here : Home / USA News

വി. അല്‍ഫോന്‍സാമ്മയുടെ തിരുന്നാളിന് ഡാലസില്‍ ഉജ്ജ്വല സമാപ്തി

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, August 03, 2013 07:38 hrs EDT

ഡാലസ്: കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ നടന്ന വി. അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ഉജ്ജ്വല സമാപ്തി. ജൂലൈ 19 നു കൊടിയേറി 29 നു സമാപിച്ച തിരുന്നാളിലെ നോവേനകളിലും തിരുകര്‍മ്മങ്ങളിലും നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. ഇടവക വികാരി ഫാ. ജോണ്‍സ്റ്റി തച്ചാറ തിരുകര്‍മ്മങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും നേതൃത്വം നല്കി. ജൂലൈ 28 ഞായറാഴ്ച നടന്ന ആഘോഷമായ തിരുന്നാള്‍ കുര്‍ബാനയില്‍ ചിക്കാഗോ രൂപതാ വികാരി ജനറല്‍ ഫാ. ആന്റണി തുണ്ടത്തില്‍ മുഖ്യകാര്‍മ്മികനും, ഫാ. ജോണ്‍സ്റ്റി തച്ചാറ, ഫാ. മാത്യു കാവില്‍പുരയിടം, ഫാ. ജോജി കണിയാംപടിക്കല്‍, ഫാ. ബിജോയ് ജോസഫ് പാറക്കല്‍, ഫാ. മാത്യു ചാലില്‍ സിഎംഐ (ദേവഗിരി സെന്റ് ജോസഫ് കോളേജ് മുന് പ്രിന്‍സിപ്പല്‍), ഫാ. സെബാസ്റ്റ്യന്‍ തെക്കേടത്ത് സിഎംഐ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

 

ഫാ. ആന്റണി തുണ്ടത്തില്‍ വചനസന്ദേശം നല്കി. ദൈവത്തിനെ പ്രപഞ്ചസൃഷ്ടിയുടെ ഉദ്ദേശം തന്നെ പരമപ്രധനാമായ കുടുംബം സ്ഥാപിക്കുകയെന്നതായിരുന്നുവെന്നും ദേവാലയ നിര്‍മ്മാണത്തിലെ പവിത്രമായ സക്രാരിയും അള്‍ത്താരയും പോലെയാണ് പ്രപഞ്ചസൃഷ്ടിയില്‍ തിരുകുടുംബത്തിന്റെ സ്ഥാനവുമെന്നു വികാരി ജനറാള്‍ ഓര്‍മ്മിപ്പിച്ചു. ഈ പ്രപഞ്ചത്തെ മുഴുവന്‍ വിശുധീകരിക്കേണ്ടത് കുടുംബമാകുന്ന സക്രാരിയാണ്. കുടുംബജീവിതവും സന്യാസജീവിതവും പോലെ സമര്‍പ്പിതമായ ഒരു ദൈവവിളിയാണ്. വി. അല്‍ഫോന്‍സാമ്മ തന്റെ സന്യാസ ജീവിതത്തിനു തടസമായ സുഖസൌകര്യങ്ങള്‍ ത്യജിക്കുകയും തന്റെ സൗന്ദര്യം ഉമിത്തീയില്‍ ചാടി നശിപ്പിക്കുകയും ചെയ്തു. അല്‍ഫോന്‍സാമ്മയുടെ സഹനം മാതൃകയാക്കി കുടുംബജീവിതത്തിലെ പവിത്രതക്കും പരിശുധിക്കുംവേണ്ടി ക്രൈസ്തവരൊരുത്തരും സ്വാര്‍ഥതയും അസന്മാര്‍ഗീകതയും തിന്മകളും ത്യജിക്കണം.

 

അപ്പോളാണ് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജീവിതം സ്വജീവിതത്തിലും അനുകരണീയമാകുന്നതെന്നും ഫാ. ആന്റണി തുണ്ടത്തില്‍ അല്‍ഫോന്‍സാമ്മയുടെ ജീവിതത്തെ ആസ്പദമാക്കി വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു. വി കുര്‍ബാനക്കു ശേഷം ദേവാലയം ചുറ്റി വിശുദ്ധരുടെ തിരുസ്വരൂപം വഹിച്ചുള്ള നടന്ന ആഘോഷമായ പ്രദക്ഷിണത്തിലും തുടര്‍ന്ന് നടന്ന നൊവേന, ലദീഞ്ഞ്. , പരിശുദ്ധ കുര്ബാനയുടെ ആശീര്‍വാദം, പ്രസുദേന്തി വാഴ്ച, സ്‌നേഹവിരുന്ന് എന്നിവയിലും നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തി. മരിച്ച വിശ്വാസികളുടെ ഓര്‍മയ്ക്കായി ജൂലൈ 29ന് നടന്ന വിശുദ്ധബലിയോടെയാണ് തിരുന്നാളാഘോഷങ്ങള്‍ സമാപിച്ചത്. വിവിധ ദിനങ്ങളിലെ നോവേനകള്‍ക്കും വചനപ്രഭാഷണങ്ങള്‍ക്കും ഫാ. മാത്യു കാവില്‍പുരയിടം, ഫാ. വര്‍ഗീസ് ചെമ്പോളി, ഫാ. പോള്‍ പൂവത്തുങ്കല്‍, ഫാ. ജോസഫ് അമ്പാട്ട്, ഫാ. ജോണ്‍ കൊച്ചുചിറയില്‍ , ഫാ. ജോജി കണിയാംപടിക്കല്‍, ഫാ. അഗസ്റ്റിന്‍ കുളപ്പുരം, ഫാ. ജോസ്‌കുട്ടി വര്‍ഗീസ്, ഫാ. ബിജോയ് ജോസഫ് പാറക്കല്‍ എന്നീ വൈദികരും നേത്രുത്വമേകി. നിരവധി ഭക്തജനങ്ങള്‍ തിരുന്നാള്‍ ദിനങ്ങളില്‍ പങ്കെടുത്തു.

 

 

കലാപരിപാടികളുടെ ഭാഗമായി ഇടവക കലാകാരമാന്ര്‍ അവതരിപ്പിച്ച കലസാംസ്‌കാരിക പരിപാടികളായ 'വര്‍ണ്ണപ്പകിട്ട്, ദിവ്യ ഉണ്ണിയുടെ ഡാന്‍സ് പ്രോഗ്രാം, വോഡഫോണ്‍ കോമഡി ആര്‍ടിസ്റ്റ് കോമഡി ഷോ, ഗാനമേള എന്നിവയും വിവധ ദിനങ്ങളില്‍ നടന്നു. ഡക്‌സ്ടര്‍ ഫെരേരബിന്ദു കുടുംബമാണ് ഈ വര്‍ഷത്തെ തിരുന്നാള്‍ നടത്തിയത്. കൈക്കാരന്മാരായ ജൂഡിഷ് മാത്യു, തോമസ് കാഞ്ഞാണി, ജോയി സി വര്‍ക്കി, സെബാസ്റ്റ്യന്‍ വലിയപറമ്പില്‍, പാരീഷ് കൌണ്‍സില്‍ അംഗങ്ങള്‍, ഇടവക കുടുംബ യൂണിറ്റുകള്‍, മറ്റു വോളണ്ടിയെഴ്‌സ് എന്നിവരും തിരുന്നാളിന്റെ സുഗമായ നടത്തിപ്പിന് നേതൃത്വം നല്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From USA News
More
View More
More From Featured News
View More