You are Here : Home / USA News

ഡാളസില്‍ കോയിപ്രം മട്ടയ്‌ക്കല്‍ കുടുംബയോഗം പിക്‌നിക്ക്‌ നടത്തി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, August 03, 2013 07:26 hrs EDT

ഡാളസ്‌: കോയിപ്രം മട്ടയ്‌ക്കല്‍ കുടുംബയോഗം ഈവര്‍ഷത്തെ കുടുംബ സംഗമവും പിക്‌നിക്കും ജൂലൈ 27-ന്‌ ശനിയാഴ്‌ച രാവിലെ 9.30 മുതല്‍ ഡാളസ്‌ സണ്ണിവെയ്‌ല്‍ സിറ്റി പാര്‍ക്കില്‍ വെച്ച്‌ നടത്തി. പ്രസ്‌തുത സമ്മേളനം പ്രസിഡന്റ്‌ എ.വി. ഫിലിപ്പോസ്‌ ഉദ്‌ഘാടനം ചെയ്‌തു. ബാബു ചിറക്കാട്ടിന്റെ (കാലിഫോര്‍ണിയ) പ്രാര്‍ത്ഥനയ്‌ക്കുശേഷം സെക്രട്ടറി വിജി ചെമ്പനാലും ജേക്കബ്‌ വര്‍ഗീസ്‌ കയ്യാലയ്‌ക്കകത്തും ചേര്‍ന്ന്‌ അടുത്തവര്‍ഷം ജൂണില്‍ ടെക്‌സാലില്‍ വെച്ച്‌ നടക്കുന്ന ത്രിദിന സമ്മേളനത്തെപ്പറ്റി സംസാരിക്കുകയുണ്ടായി. വര്‍ഗീസ്‌ കെ.വി, ജോര്‍ജ്‌ വര്‍ഗീസ്‌, സുമ ഷിബു, റെജി കയ്യാലയ്‌ക്കകത്ത്‌ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയുണ്ടായി. പൊതുയോഗത്തില്‍ വെച്ച്‌ അടുത്ത വര്‍ഷത്തെ ഭാരവാഹികളായി ജേക്കബ്‌ വര്‍ഗീസ്‌ (പ്രസിഡന്റ്‌), തമ്പി കയ്യാലയ്‌ക്കകത്ത്‌ (വൈസ്‌ പ്രസിഡന്റ്‌), വിജി ചെമ്പനാല്‍ (സെക്രട്ടറി), എ.വി. ഫിലിപ്പോസ്‌ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. കുട്ടികളുടെയും മുതിര്‍ന്നവരുടേയും വോളിബോള്‍ മത്സരവും മറ്റ്‌ കായിക മത്സരങ്ങളും ഉണ്ടായിരുന്നു. പരിപാടികളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More