You are Here : Home / USA News

വെസ്റ്റ്‌ ചെസ്റ്റര്‍ അസോസിയേഷന്‍ പിക്‌നിക്ക്‌ നടത്തി

Text Size  

Story Dated: Saturday, August 03, 2013 07:14 hrs EDT

ന്യൂറോഷല്‍ : വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ പിക്‌നിക്ക്‌ ന്യൂറോഷലിലുള്ള ഗ്ലെന്‍ അയലന്‍ഡ്‌ പാര്‍ക്കില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. വെസ്റ്റ്‌ ചെസ്റ്റര്‍ കൗണ്ടി ഹ്യൂമന്‍ റൈറ്റ്‌സ്‌ കമ്മീഷണര്‍മാരായ ഹാരി സിങ്‌, തോമസ്‌ കോശി എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. അസോസിയേഷന്‍ പ്രസിഡന്റ്‌ ജോയി ഇട്ടന്‍ പിക്‌നിക്ക്‌ ഉദ്‌ഘാടനം ചെയ്‌തു പരിപാടികളെക്കുറിച്ച്‌ വിശദീകരിച്ചു. ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷറര്‍ കുരൂര്‍ രാജന്‍, വൈസ്‌ പ്രസിഡന്റ്‌ രാജന്‍ ടി. ജേക്കബ്‌ എന്നിവരെ കൂടാതെ കോഓര്‍ഡിനേറ്റേര്‍മാരായ കെ.ജെ ഗ്രിഗറി, എ.വി വര്‍ഗീസ്‌, സുരേന്ദ്രന്‍ നായര്‍ എന്നിവര്‍ തുടര്‍ന്നു നടന്ന പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. വിവിധ തരത്തിലുള്ള കലാകായിക മത്സരങ്ങള്‍ നടത്തുകയും വിജയികള്‍ക്ക്‌ സമ്മാനങ്ങള്‍ നല്‍കുകയും ചെയ്‌തു. ഫൊക്കാന ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ്‌, ഫൊക്കാന മുന്‍ ട്രസ്റ്റീ ബോര്‍ഡ്‌ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍, ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ്‌ സെക്രട്ടറി ഗണേഷ്‌ നായര്‍, കൊച്ചുമ്മന്‍ ടി. ജേക്കബ്‌, എം.വി കുര്യന്‍, തോമസ്‌ കൂവള്ളൂര്‍, ജോര്‍ജ്‌ പാടിയേടത്ത്‌, സണ്ണി കല്ലൂപ്പാറ, ഷീല ചെറു, സാക്ക്‌ തോമസ്‌, ഡോ. റവ. ഏബ്രഹാം വര്‍ക്കി, മാത്യു മൂലേച്ചേരില്‍ , എം.വി ചാക്കോ, ജോണ്‍ കെ. മാത്യു എന്നിവര്‍ പങ്കെടുത്തു. അസോസിയേഷന്‍ നടത്തിയ റാഫിളില്‍ വിജയിയായത്‌ ഫൊക്കാന നാഷണല്‍ കമ്മിറ്റി മെംബര്‍ കൂടിയായ പ്രീതാ നമ്പ്യാരാണ്‌. സമ്മാനദാനത്തോടുകൂടി അഞ്ചുമണിക്ക്‌ പിക്‌നിക്ക്‌ അവസാനിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More