You are Here : Home / USA News

ഫാ. ജോസഫ് കണ്ടത്തിപ്പറമ്പില്‍ ആത്മീയ അഭിഷേക ധ്യാനവുമായി വീണ്ടും അമേരിക്കയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, August 02, 2013 08:32 hrs EDT

ഷിക്കാഗോ: ഗുഡ് ന്യൂസ് ധ്യാനങ്ങളിലൂടെ കേരളത്തില്‍ കുടക്കച്ചിറയിലും ഇപ്പോള്‍ പാമ്പാടി എട്ടാം മൈലിലുമുള്ള ഗുഡ്‌ന്യൂസ് ധ്യാനങ്ങളിലൂടെ അനേകായിരങ്ങള്‍ക്ക് ആത്മീയകൃപയുടെ വഴി തുറന്നു കൊണ്ടിരിക്കുന്ന ഫാ. ജോസഫ് കണ്ടത്തിപ്പറമ്പില്‍ ശക്തമായ ആത്മീയ അഭിഷേക ധ്യാനവുമായി വീണ്ടും അമേരിക്കയില്‍ എത്തുന്നു. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ ക്രമീകരിച്ചിരിക്കുന്ന (മൂന്നു ദിവസം താമസിച്ചു നടത്തുന്ന ഉപവാസധ്യാനം) ധ്യാന പരിപാടികളുടെ വിശദവിവരങ്ങള്‍ താഴെ കൊടുക്കുന്നു.

1). 2013 ഓഗസ്റ്റ് 30,31, സെപ്റ്റംബര്‍ 1 തീയതികളില്‍ (വെള്ളി, ശനി, ഞായര്‍) ന്യൂജേഴ്‌സിയില്‍ -Our Lady of Guadalupe Parish, 135 N. White Horse Pike, Lindemwold, NJ 08201. ഈ ദിവസങ്ങളില്‍ ഇവിടെവെച്ചുതന്നെ യുവജനങ്ങള്‍ക്കുവേണ്ടി യൂത്ത് റിട്രീറ്റും ഉണ്ടായിരിക്കും

2). സെപ്റ്റംബര്‍ 13,14,15 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഷിക്കാഗോയില്‍. 2001 Waukeygan Rd, Techny, IL 60082.

3) സെപ്റ്റംബര്‍ 20,21,22 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഫ്‌ളോറിഡയില്‍- San Pedro Retreat Center, 240 Dike rd, Winter garden, Florida- 32792.

4) സെപ്റ്റംബര്‍ 27,28,29 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ന്യൂജേഴ്‌സിയില്‍- (ഗ്രോത്ത് റിട്രീറ്റ്) Our Lady of Guadalupe Parish, 135 N. White Horse Pike, Lindemwold, NJ 08201.

 

 

രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക: രാജന്‍ ലൂക്കോസ് (215 673 1068), ജോര്‍ജ് പട്ടേരില്‍ (914 320 5829). സന്ദര്‍ശിക്കുക: Www.marianevents.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More