You are Here : Home / USA News

മാര്‍ത്തോമാ യുവജനസഖ്യം മിഡ്‌വെസ്റ്റ് റീജിയണല്‍ സമ്മേളനം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, August 02, 2013 08:30 hrs EDT

ഷിക്കാഗോ: മാര്‍ത്തോമാ യുവജനസഖ്യം നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസനത്തിലെ മിഡ്‌വെസ്റ്റ് റീജിയണല്‍ സമ്മേളനവും കലാമേളയും ഷിക്കാഗോ സെന്റ് തോമസ് മാര്‍ത്തോമാ പള്ളിയില്‍ നടന്നു. റീജിയണല്‍ പ്രസിഡന്റ് റവ ഡാനിയേല്‍ തോമസിന്റെ അധ്യക്ഷതയില്‍ കൂടിയ പഠന സമ്മേളനത്തില്‍ ക്രിസ്തുവിനോടുകൂടി യാത്ര ചെയ്യുന്ന സഭ എന്ന വിഷയത്തെ അടിസ്ഥാനമാക്കി റവ. സി.കെ. കൊച്ചുമോന്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. റവ. എ.ടി. ശാമുവേല്‍ ബൈബിള്‍ ക്ലാസും, ഭദ്രാസന യുവജനസഖ്യം വൈസ് പ്രസിഡന്റ് റവ. ഷാജി തോമസ്, റവ. ബിജു സൈമണ്‍ എന്നിവര്‍ ചര്‍ച്ചകളും നയിച്ചു. സമ്മേളനത്തോടു ചേര്‍ന്ന് നടന്ന കലാമേളയില്‍ ഷിക്കാഗോ മാര്‍ത്തോമാ യുവജനസഖ്യം ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടി ചാമ്പ്യന്‍മാരായി. പടത്വശുശ്രൂഷയില്‍ 25 വര്‍ഷങ്ങള്‍ പിന്നിട്ട റീജിയണല്‍ പ്രസിഡന്റ് റവ ഡാനിയേല്‍ തോമസിനെ സമ്മേളനത്തില്‍ അനുമോദിച്ചു. ഭദ്രാസന യുവജനസഖ്യം സെക്രട്ടറി ജോണ്‍ വര്‍ഗീസ്, ഭദ്രാസന കൗണ്‍സില്‍ അംഗം അലന്‍ ജോണ്‍, റീജിയണല്‍ വൈസ് പ്രസിഡന്റ് ലീബോയ് തോപ്പില്‍, ട്രഷറര്‍ പ്രവീണ്‍ തോമസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കലാമേളയില്‍ വിജയികളായവര്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. സമ്മേളനത്തില്‍ ജോണ്‍ വര്‍ഗീസ് സ്വാഗതവും പ്രവീണ്‍ തോമസ് നന്ദിയും പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More