You are Here : Home / USA News

മിനി സാജുവിന്റെ നിര്യാണത്തില്‍ കെഎച്‌എന്‍എ അനുശോചനം അറിയിച്ചു

Text Size  

Story Dated: Thursday, August 01, 2013 05:11 hrs EDT

ന്യൂയോര്‍ക്ക്‌: ഫിലഡല്‍ഫിയയില്‍ നിര്യാതയായ മിനി സാജുവിന്റെ അകാല നിര്യാണത്തില്‍ കേരള ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (കെഎച്‌എന്‍എ) ഫ്‌ളോറിഡയില്‍ വച്ചു നടത്തിയ പൊതുയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. കെഎച്‌എന്‍എയുടെ ആരംഭകാല പ്രവര്‍ത്തകനും അഭ്യുദയ കാംക്ഷിയുമായ ശിവന്‍ പിള്ളയുടെ മകളാണ്‌ മിനി. ഈ വിഷയം പൊതുയോഗത്തില്‍ അവതരിപ്പിച്ചത്‌ പ്രസിഡന്റ്‌ ടി.എന്‍ നായരായിരുന്നു. ഇതുപോലുള്ള അവസരങ്ങളില്‍ സംഘടന അംഗങ്ങളോടൊപ്പം നിലകൊള്ളേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തു പറയുകയുണ്ടായി. മിനിയുടെ വേര്‍പാടില്‍ ദുഃഖിതരായ കുടുംബാംഗങ്ങളോട്‌ തന്റെയും കെഎച്‌എന്‍എയുടെയും അനുശോചനം അറിയിക്കുന്നതായി പ്രസിഡന്റ്‌ ടി.എന്‍ നായര്‍ പത്രകുറിപ്പില്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More