You are Here : Home / USA News

കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്‌സിയുടെ ഓണാഘോഷ പരിപാടികള്‍ക്ക് ഫ്രാങ്കോ & ടീം നയിക്കുന്ന ഗാനമേള

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Wednesday, July 24, 2013 12:27 hrs UTC

ന്യൂജെഴ്‌സി: കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്‌സി (KANJ)യുടെ ഈ വര്‍ഷത്തെ ഓണാഘോഷപരിപാടികള്‍ക്ക് പ്രശസ്ത പിന്നണി ഗായകന്‍ ഫ്രാങ്കോയും സംഘവുമെത്തുന്നു. 'ചെമ്പകമേ' എന്ന ആല്‍ബത്തിലൂടെ മലയാളികളുടെ, പ്രത്യേകിച്ച് യുവതലമുറയുടെ, മനസ്സ് കീഴടക്കിയ ഈ യുവഗായകന്‍ ഹിന്ദിയിലും ഇംഗ്ലീഷിലും മറ്റു തെന്നിന്ത്യന്‍ ഭാഷകളിലുമായി ആയിരത്തില്‍പരം ആല്‍ബങ്ങളിലും നിരവധി സിനിമകള്‍ക്കു വേണ്ടിയും ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ആലപിച്ച ഗാനങ്ങളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞതാണ് ഫാങ്കോ എന്ന ഗായകന്റെ വിജയം. നോര്‍ത്ത് ബ്രന്‍സ്‌വിക് ഹൈസ്‌കൂളില്‍ (North Brunswick High School, 98 Raider Rd., North Brunswick, NJ 08902) സെപ്തംബര്‍ 28 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതലാണ് ഓണാഘോഷ പരിപാടികള്‍ ആരംഭിക്കുക. പരമ്പരാഗത രീതിയിലുള്ള വിഭവസ മൃദ്ധമായ ഓണസദ്യയോടുകൂടി ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് കലാപരിപാടികള്‍ ആരംഭിക്കുന്നതാണ്. മാവേലി മന്നന് വരവേല്പ്, ചെണ്ടമേളം, താലപ്പൊലി, കൈകൊട്ടിക്കളി, തിരുവാതിര, നൃത്തനൃത്യങ്ങള്‍, കോമഡി സ്‌കിറ്റുകള്‍ മുതലായ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ഉണ്ടായിരിക്കും. ഈ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് ഈ വര്‍ഷത്തെ ഓണം അവിസ്മരണീയമാക്കുവാന്‍ എല്ലാവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു എന്ന് പ്രസിഡന്റ് ജിബി തോമസ് മോളോപറമ്പില്‍, ജനറല്‍ സെക്രട്ടറി സ്വപ്ന രാജേഷ്, ട്രഷറര്‍ സണ്ണി വലിയംപ്ലാക്കല്‍, പ്രോഗ്രാം കണ്‍വീനര്‍ ജയപ്രകാശ് കുളമ്പില്‍, ജയന്‍ ജോസഫ് (മീഡിയ & പബ്ലിക്കേഷന്‍) എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.kanj.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.