ന്യുയോര്‍ക്ക്. ന്യൂയോര്‍ക്കിലെ സെന്റ് സ്റ്റീഫന്‍ ക്നാനായ പാരിഷ് ഹാള്‍ സഹായ മെത്രാന് മാര്‍ ജോസഫ് പണ്ടാരശേരി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഇടവകയിലെ ഭക്ത സംഘടനകളായ ലിജന്‍ ഓഫ് മേരി കെസിവൈഎല്‍, വര്‍ക്കിങ് മെന്‍ ആന്‍ഡ് വുമണ്‍, സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ തുടങ്ങിയവരുടെ വിവിധയിനം കലാപരിപാടികള്‍ ഉണ്ടായിരുന്നു. ലിജന്‍ ഓഫ് മേരി പ്രവര്‍ത്തകര്‍ നടത്തിയ സ്കിറ്റ് ശ്രദ്ധേയമായി.
ഞായറാഴ്ച നടന്ന ദിവ്യബലിയില്‍ മുഖ്യ കാര്മ്മികന് മാര്‍ ജോസഫ് പണ്ടാരശേരിയായിരുന്നു. തുടര്‍ന്ന് ഇടവകയിലെ യുവജനങ്ങളെയും സണ്‍ഡേ സ്കൂള്‍ കുട്ടികളുമായി പിതാവ് സംസാരിച്ചു. കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് പിതാവ് മറുപടി പറഞ്ഞു. പരിപാടികള്‍ക്ക് വികാരി ഫാ. ജോസ് തറ്റയ്യന് നേതൃത്വ നല്കി. ജോസ് കോരക്കുടി, ഷിനോ മറ്റം, ജോസഫ് വട്ടക്കളം, തങ്കച്ചന് നേടുംതോട്ടി, ജെയിംസ് നികര്‍ത്തില്‍, അലക്സ് പുല്ലാനപ്പളളി, അനി നെടുതുരുത്തി, ലിസി വട്ടക്കളം എന്നിവരാണു പാരീഷ് കൌണ്‍സില്‍ അംഗങ്ങള്‍.
വാര്‍ത്ത : സാബു തടിപ്പുഴ
Comments