You are Here : Home / USA News

സ്വാമി ഉദിത്‌ ചൈതന്യജി നയിക്കുന്ന സത്‌സംഗം ഓഗസ്റ്റ്‌ നാലിന്‌ ചിക്കാഗോയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, July 23, 2013 11:21 hrs EDT

ചിക്കാഗോ: ഗീതാമണ്‌ഡലത്തിന്റെ ആഭിമുഖ്യത്തില്‍ സ്വാമി ഉദിത്‌ ചൈതന്യജി നയിക്കുന്ന സത്‌സംഗം നടത്തുന്നു. ഹോളിഡേ ഇന്നില്‍ (5300 West Touhy Ave, Skokie) ഓഗസ്റ്റ്‌ നാലാം തീയതി ഞായറാഴ്‌ച വൈകുന്നേരം 6.30-നാണ്‌ പ്രഭാഷണം നടക്കുക. ദൃശ്യമാധ്യമങ്ങളിലൂടെയും പൊതുവേദികളിലും ഭാഗവതവും ഭഗവത്‌ഗീതയും ജനപ്രിയമാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചിട്ടുള്ള സ്വാമി ഉദിത്‌ ചൈതന്യ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിലൂടെ നിരന്തരമായി മനുഷ്യജീവിതത്തില്‍ ധാര്‍മ്മികമൂല്യങ്ങളുടെ ആവശ്യകത ഓര്‍മ്മപ്പെടുത്തുന്നു. മനുഷ്യമനസിലെ മഹത്വം പറയുന്ന ശാസ്‌ത്രം എന്ന നിലയില്‍ ഭാഗവതത്തെ സമീപിക്കാന്‍ അദ്ദേഹത്തിന്റെ ഉത്‌ബോധനങ്ങള്‍ സഹായകരമാണ്‌. അത്മീയ പ്രഭാഷകന്‍ എന്ന നിലയില്‍ ആഗോളപ്രശസ്‌തനായ സ്വാമിജിയുടെ പ്രഭാഷണം ഷിക്കാഗോയിലുള്ള ഹിന്ദു സമൂഹം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു. പ്രായോഗിക ജീവിതത്തില്‍ ഭാരതീയ ചിന്താശകലങ്ങള്‍ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന നിലയില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം വേറിട്ടൊരു അനുഭവമാകുമെന്ന്‌ പ്രതീക്ഷിക്കപ്പെടുന്നു. എല്ലാവരേയും സ്വാമിജിയുടെ പ്രഭാഷണം ശ്രവിക്കുവാന്‍ ഗീതാമണ്‌ഡലം സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജയ്‌ചന്ദ്രന്‍ (847 361 7653), ശിവന്‍ മുഹമ്മ (630 363 0436), അജി പിള്ള (847 899 1528).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More