You are Here : Home / USA News

ഫൊക്കാന മത സൗഹാര്‍ദ്ദ സെമിനാര്‍ ന്യൂയോര്‍ക്കില്‍

Text Size  

Story Dated: Tuesday, July 23, 2013 11:13 hrs EDT

ന്യൂയോര്‍ക്ക്‌: ഫൊക്കാന ന്യൂയോര്‍ക്ക്‌ റീജിയണിന്റെ ആഭിമുഖ്യത്തില്‍ ഒരു മത സൗഹാര്‍ദ്ദ സെമിനാര്‍ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിക്കുന്നു. വര്‍ദ്ധിച്ചു വരുന്ന ജാതിയുടെയും മതത്തിന്റെയും പേരിലുള്ള അനാചാരങ്ങളും, അതിക്രമങ്ങളും എങ്ങനെ അവസാനിപ്പിക്കാന്‍ കഴിയുമെന്നു ജനങ്ങളെ ബോധവത്‌ക്കരിക്കുന്നതിനായി സ്വാമി ഉദ്ദിത്‌ ചൈതന്യ, അഭിവന്ദ്യ സക്കറിയ മാര്‍ നിക്കോളാവോസ്‌ തിരുമേനി, അഭിവന്ദ്യ ബിഷപ്പ്‌ തോമസ്‌ മാര്‍ യൂസെബിയസ്‌, മലങ്കര കാത്തോലിക്ക്‌ എക്‌സാര്‍ക്കേറ്റ്‌, ന്യൂയോര്‍ക്ക്‌ സിഖ്‌ സാഫ്രാസ്‌ ബാച്ചൂസ്‌, ഷീലാ വര്‍ക്കി, ലൈറ്റ്‌ ഓഫ്‌ ലാമ്പ്‌ തുടങ്ങി അനേകം പ്രഗത്ഭര്‍ ഈ മതസൗഹാര്‍ദ്ദ സെമിനാറിനെ അഭിസംബോധന ചെയ്‌തു സംസാരിക്കുന്നതാണ്‌. ഫ്‌ളോറല്‍ പാര്‍ക്കിലുള്ള 26 നോര്‍ത്ത്‌ ടൈസണ്‍ അവന്യൂവില്‍ ജൂലൈ 28 (ഞായര്‍ ) വൈകിട്ട്‌ 6 മണിക്കായിരിക്കും പരിപാടി നടക്കുക. ഈ മത സൗഹാര്‍ദ്ദ സെമിനാറിലേക്ക്‌ എല്ലാ അസോസിയേഷനുകളെയും ഫൊക്കാന ന്യൂയോര്‍ക്ക്‌ റീജിയണുവേണ്ടി റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ വിനോദ്‌ കെയാര്‍ക്കെയും റീജിയണല്‍ സെക്രട്ടറി സുനില്‍ നായരും സാദരം ക്ഷണിച്ചുകൊള്ളുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: വിനോദ്‌ കെയാര്‍ക്കെ : 5166335208, സുനില്‍ നായര്‍ : 3475896782.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More