You are Here : Home / USA News

ഫിലാഡല്‍ഫിയ ഇന്റര്‍ചര്‍ച്ച്‌ വോളിബോള്‍ ടൂര്‍ണമെന്റില്‍ സീറോമലബാര്‍ ചാമ്പ്യന്മാര്‍

Text Size  

Story Dated: Wednesday, July 24, 2013 03:12 hrs UTC

ജോസ്‌ മാളേയ്‌ക്കല്‍

 

ഫിലാഡല്‍ഫിയ: കഴിഞ്ഞ നാലുവര്‍ഷങ്ങളിലായി സെന്റ്‌ തോമസ്‌ സീറോമലബാര്‍ പള്ളി വിജയകരമായി നടത്തിക്കൊണ്ടിരിക്കുന്ന മലയാളി ഇന്റര്‍ചര്‍ച്ച്‌ ഇന്‍വിറ്റേഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റില്‍ 2013 ലെ വാശിയേറിയ ഫൈനല്‍ മല്‍സരത്തില്‍ ആതിഥേയ ടീമായ സെന്റ്‌ തോമസ്‌ സീറോമലബാര്‍ വിജയികളായി. ഫിലാഡല്‍ഫിയ മാര്‍ത്തോമ്മാ ചര്‍ച്ച്‌ റണ്ണര്‍ അപ്‌ ആയി. ആതിഥേയരായ സെന്റ്‌ തോമസ്‌ സീറോമലബാര്‍ കത്തോലിക്കാ ദേവാലയത്തിന്റെ പുനര്‍നിര്‍മ്മിച്ച വോളിബോള്‍ കോര്‍ട്ടിലായിരുന്നു ജൂലൈ 20, 21 ദിവസങ്ങളിലായി ലീഗ്‌, സെമിഫൈനല്‍, ഫൈനല്‍ മല്‍സരങ്ങള്‍ നടന്നത്‌. മല്‍സരങ്ങള്‍ കാണുന്നതിനും, വോളിബോള്‍ താരങ്ങളെ പ്രോല്‍ സാഹിപ്പിക്കുന്നതിനുമായി ഫിലാഡല്‍ഫിയയിലേയും പരിസരപ്രദേശ ങ്ങളിലേയും സ്‌പോര്‍ട്ട്‌സ്‌ സംഘാടകരും, കായികതാരങ്ങളും, അഭ്യുദയകാംക്ഷികളും ഉള്‍പ്പെടെ വലിയൊരു ജനക്കൂട്ടം എത്തിയിരുന്നു.

 

ചാമ്പ്യന്മാരായ സീറോമലബാര്‍ ടീമില്‍ അഭിലാഷ്‌ രാജന്‍, ടോമി ജെയിംസ,്‌ ജോയല്‍ ജോസഫ്‌ പുരക്കല്‍, ക്രിസ്‌ വര്‍ഗീസ്‌, ഡെന്നിസ്‌ മാനാട്ട്‌, തോമസ്‌കുട്ടി, സ്റ്റാന്‍ലി എബ്രാഹം, ജിയോ വര്‍ക്കി എന്നിവരാണ്‌ കളിച്ചത്‌. റണ്ണര്‍ അപ്‌ ആയ ഫിലാഡല്‍ഫിയ മാര്‍ത്തോമ്മാ ചര്‍ച്ച്‌ ടീമിനുവേണ്ടി റജി എബ്രാഹം, സിബി തോമസ്‌, നോബി മാത്യു, ടിജി പണിക്കര്‍, അല്‍ജിത്‌ ജോയ്‌, ജസ്റ്റിന്‍ തോമസ്‌, ജോജി മാത്യു, ജോര്‍ജി മാത്യു, ജോബി തോമസ്‌ എന്നിവര്‍ കളിക്കളത്തിലിറങ്ങി. സീറോമലബാര്‍ ഇടവകവികാരി റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍ ടൂര്‍ണമെന്റില്‍ ചാമ്പ്യന്‍ഷിപ്‌ കരസ്ഥമാക്കിയ സീറോമലബാര്‍ ടീമിനും, രണ്ടാം സ്ഥാനത്തെത്തിയ ഫിലാഡല്‍ഫിയ മാര്‍ത്തോമ്മാ ചര്‍ച്ച്‌ ടീമിനും എവര്‍ റോളിംഗ്‌ ട്രോഫി നല്‍കി ആദരിച്ചു. റണ്ണര്‍ അപ്‌ ട്രോഫി തോമസ്‌ പള്ളം സ്‌പോണ്‍സര്‍ ചെയ്‌തു. വ്യക്തിഗതമിഴിവു പുലര്‍ത്തിയ സുമോദ്‌ (ബെസ്റ്റ്‌ സ്‌മാഷര്‍), ജോയല്‍ ജോസഫ്‌ (ബെസ്റ്റ്‌ സെറ്റര്‍), റജി എബ്രാഹം (ബെസ്റ്റ്‌ ആള്‍ റൗണ്ടര്‍), ടോമി ജെയിംസ്‌ (എം. വി. പി), തോമസ്‌കുട്ടി (ബെസ്റ്റ്‌ ഡിസിപ്ലിന്‍ പ്ലെയര്‍) എന്നിവര്‍ക്ക്‌ ഷാജി മിറ്റത്താനി സ്‌പോണ്‍സര്‍ ചെയ്‌ത ട്രോഫികള്‍ സമ്മാനിച്ചു.

 

എബ്രാഹം മുണ്ടക്കല്‍, സണ്ണി എബ്രാഹം, സജി വര്‍ഗീസ്‌, സാങ്കി സണ്ണി എന്നിവര്‍ റഫറിമാരായി സേവനം അനുഷ്‌ഠിച്ചു. സെബാസ്റ്റ്യന്‍ എബ്രാഹം, ബാബു വര്‍ക്കി, രാജീവ്‌ തോമസ്‌, ജസ്റ്റിന്‍ മാത്യു, ജോസഫ്‌ വര്‍ഗീസ്‌, എന്നിവര്‍ ടൂര്‍ണമെന്റിന്റെ ജനറല്‍ കോര്‍ഡിനേറ്റര്‍മാരായും, എം. സി. സേവ്യര്‍, സണ്ണി പടയാറ്റില്‍, സന്തോഷ്‌ കുര്യന്‍, ടോമി അഗസ്റ്റിന്‍, സ്റ്റാന്‍ലി എബ്രാഹം, ടോമി ജെയിംസ്‌, അഭിലാഷ്‌ രാജന്‍, ഗ്ലാഡ്‌സണ്‍ മാത്യു, കുര്യാക്കോസ്‌ കുടക്കച്ചിറ, ജോയ്‌ കടുകന്‍മാക്കല്‍, വിന്‍സന്റ്‌ ഇമ്മാനുവല്‍, ജെയിംസ്‌ ജോസഫ്‌ എന്നിവര്‍ കോകോര്‍ഡിനേറ്റര്‍മാരായും ടൂര്‍ണമെന്റിന്റെ വിജയത്തിനായി പ്രയത്‌നിച്ചു. ജോണ്‍ തൊമ്മന്‍, ജോയി കരുമത്തി, ജസ്റ്റിന്‍ മാത്യു, സണ്ണി പടയാറ്റില്‍, ഷാജി മിറ്റത്താനി എന്നിവര്‍ നേതൃത്വം കൊടുത്ത ഹോസ്‌പിറ്റാലിറ്റി കമ്മിറ്റി മുഴുവന്‍ കളിക്കാര്‍ക്കും, കാണികള്‍ക്കും രുചികരമായ ഭക്ഷണം പാകംചെയ്‌തു നല്‍കി. ഫിലാഡല്‍ഫിയയിലേയും സമീപപ്രദേശങ്ങളിലേയും വിവിധ പള്ളികളില്‍നിന്നുള്ള ആറു ടീമുകള്‍ മല്‍സരങ്ങളില്‍ പങ്കെടുത്തു. 2014 മുതല്‍ എല്ലാവര്‍ഷവും ജൂലൈ മാസത്തെ രണ്ടാമത്തെ വീക്കെന്‍ഡില്‍ ആയിരിക്കും സ്ഥിരമായി ടൂര്‍ണമെന്റ്‌ നടത്തുകയെന്ന്‌ സംഘാടകര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.