You are Here : Home / USA News

സാന്റാ അന്നയില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 28-ന്‌ ഞായറാഴ്‌ച

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, July 22, 2013 10:59 hrs EDT

ലോസ്‌ആഞ്ചലസ്‌: സതേണ്‍ കാലിഫോര്‍ണിയയിലുള്ള സാന്റാ അന്നയിലുള്ള സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ പള്ളിയില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 28-ന്‌ ഞായറാഴ്‌ച ആഘോഷിക്കുന്നു. അല്‍ഫോന്‍സാമ്മയെ വിശുദ്ധരുടെ ഗണത്തിലേക്ക്‌ ഉയര്‍ത്തപ്പെട്ടതിനുശേഷമുള്ള അഞ്ചാമത്തെ തിരുനാളാണിത്‌. ഞായറാഴ്‌ച രാവിലെ 10 മണിക്കുള്ള ആഘോഷമായ ദിവ്യബലിയില്‍ ഇടവക വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി മുഖ്യകാര്‍മികനായിരിക്കും. തുടര്‍ന്ന്‌ പൊന്നിന്‍ കുരിശും മുത്തുക്കുടകളുമായി ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ വി. അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പും വിശുദ്ധരുടെ രൂപങ്ങളും വഹിച്ചുള്ള നഗരികാണിക്കല്‍ പ്രദക്ഷിണവും നടക്കും. അല്‍ഫോന്‍സാമ്മയുടെ രൂപം തൊട്ടുവണങ്ങി നേര്‍ച്ച അപ്പം സ്വീകരിച്ച്‌ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ എല്ലാവരേയും സ്‌നേഹത്തോടെ ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി ക്ഷണിക്കുന്നു. ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത്‌ നടത്തുന്നത്‌ ഇടവകയിലെ നാല്‌ കുടുംബങ്ങള്‍ ചേര്‍ന്നാണ്‌. തിരുനാളിനുശേഷം സ്‌നേഹവിരുന്നും ഉണ്ടായിരിക്കും. ഇടവകാംഗങ്ങളുടേയും സെന്റ്‌ തോമസ്‌ ഗാര്‍ഡനിലേയും പഴം പച്ചക്കറി ഉത്‌പന്നങ്ങളുടെ വില്‍പ്പനയും ഉണ്ടായിരിക്കും. ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More