You are Here : Home / USA News

എന്‍.എസ്‌.എസ്‌ ഓഫ്‌ പി.എ പിക്‌നിക്ക്‌ നടത്തി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, July 22, 2013 10:58 hrs EDT

ഫിലാഡല്‍ഫിയ: എന്‍.എസ്‌.എസ്‌ ഓഫ്‌ ഫിലാഡല്‍ഫിയയുടെ ഈവര്‍ഷത്തെ പിക്‌നിക്ക്‌ ബ്രിഡ്‌ജ്‌ ടൗണ്‍ പൈക്കിലെ കോര്‍ക്രീക്ക്‌ പാര്‍ക്കില്‍ വെച്ച്‌ നടത്തി. രാവിലെ 10 മണിക്ക്‌ ആരംഭിച്ച പിക്‌നിക്കില്‍ എല്ലാ സമുദായാംഗങ്ങളും ഒത്തൊരുമയോടെ പങ്കെടുത്തു. പ്രസിഡന്റ്‌ രാജി നായര്‍ പിക്‌നിക്ക്‌ ഉദ്‌ഘാടനം ചെയ്‌തു. തുടര്‍ന്ന്‌ നടന്ന കലാകായിക മത്സരങ്ങളില്‍ കുട്ടികളും മുതിര്‍ന്നവരും പങ്കുചേര്‍ന്നു. സ്‌ത്രീകളും പുരുഷന്മാരും തമ്മിലുള്ള വടംവലി പ്രത്യേക ശ്രദ്ധയാകര്‍ഷിച്ചു. ബാര്‍ബിക്യൂവും സ്വാദൂറും വിവിധയിനം നാടന്‍ ഭക്ഷണങ്ങളും പിക്‌നിക്കിന്റെ സ്വാദ്‌ വര്‍ധിപ്പിച്ചു. രാമചന്ദ്രന്‍ നായര്‍, ശിവരാമന്‍ നായര്‍, രാജന്‍ നായര്‍, സുരേഷ്‌ നായര്‍, സുധാ കര്‍ത്താ, മുരളി കര്‍ത്താ, ഭാരതിയമ്മ തുടങ്ങിയവര്‍ പിക്‌നിക്കിന്‌ നേതൃത്വം നല്‍കി. സെക്രട്ടറി ഷൈലജാ നായര്‍ ഏവര്‍ക്കും നന്ദി പറഞ്ഞു. സുരേഷ്‌ നായര്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More