ഡാലസ് . അന്തരിച്ച പി. സി. സനല്‍കുമാര്‍ ഐഎഎസിന് ഇന്ത്യ പ്രസ് ക്ലബ് നോര്‍ത്ത് ടെക്സസ് ആദരാഞ്ജലി അര്‍പ്പിച്ചു. സനല്‍കുമാറും ഇന്ത്യ പ്രസ് ക്ളബ് നോര്‍ത്ത് ടെക്സാസ് ചാപ്റ്ററും തമ്മില്‍ വൈകാരിക ബന്ധമുണ്ടായിരുന്നു. എട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചാപ്റ്ററിന്‍െറ കര്‍മ്മ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത് സനല്‍ കുമാറിന്‍െറ ഉദ്ഘാടനത്തോടെ ആയിരുന്നു.
ആദരാജ്ഞലി അര്‍പ്പിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് ജോസ് പ്ലാക്കാട്ട് അധ്യക്ഷത വഹിക്കുകയും സെക്രട്ടറി ബിജലി ജോര്‍ജ് സ്വാഗതം പറയുകയും ചെയ്തു. ഉദ്ഘാടന ചടങ്ങില്‍ സനല്‍ കുമാറുമായി വേദി പങ്കിട്ട അന്നത്തെ പ്രസിഡന്റ് ഏബ്രഹാം തെക്കേമുറിയും വൈസ് പ്രസിഡന്റ് ഏബ്രഹാംതോമസും സനല്‍ കുമാറിന്‍െറ ഔദ്യോഗിക ജീവിതത്തെയും സാഹിത്യ സേവനത്തെയും ശ്ലാഘിച്ച് സംസാരിച്ചു. മുന്‍ പ്രസിഡന്റ് സണ്ണി മാളിയേക്കല്‍ അദ്ദേഹത്തെ ഒരു തികഞ്ഞ മനുഷ്യ സ്നേഹിയായി വിശേഷിപ്പിച്ചു.
വൈസ് പ്രസിഡന്റ് പി. പി. ചെറിയാനും, ജോയിന്റ് സെക്രട്ടറി ബെന്നി ജോണും, മാര്ട്ടിന് ജോസഫ് വിലങ്ങോലിയും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതില്‍ പങ്കാളികളായി.
വാര്‍ത്ത.ഏബ്രഹാം തോമസ്
Comments