You are Here : Home / USA News

ഇന്ത്യന്‍ നേഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ഇല്ലിനോയി കംപ്യൂട്ടര്‍ ക്ലാസ്‌ വിജയപ്രദം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, July 21, 2013 10:21 hrs EDT

ഷിക്കാഗോ: ഇന്ത്യന്‍ നേഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ഇല്ലിനോയിയുടെ നേതൃത്വത്തില്‍ നടത്തിയ കംപ്യൂട്ടര്‍ ക്ലാസ്‌ വന്‍ വിജയമായി. മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ്‌ മേരീസ്‌ ക്‌നാനായ ചര്‍ച്ചിന്റെ ക്ലാസ്‌ റൂമിലാണ്‌ ജൂലൈ 13-ന്‌ ക്ലാസ്‌ നടത്തിയത്‌. ലയണ്‍സ്‌ ടൗണ്‍ഷിപ്പ്‌ ഹൈസ്‌കൂളിലെ കംപ്യൂട്ടര്‍ ഇന്‍സ്‌ട്രക്‌ടര്‍ ഡൊണാള്‍ഡ്‌ ഹ്യജ്‌ ആയിരുന്നു ക്ലാസ്‌ എടുത്തത്‌. ഈ ക്ലാസ്‌ വളരെ പ്രയോജനപ്രദമായിരുന്നുവെന്ന്‌ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ നേഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ഇല്ലിനോയി പ്രസിഡന്റ്‌ അജിമോള്‍ ലൂക്കോസ്‌, മേഴ്‌സി കുര്യാക്കോസ്‌, ജൂബി വള്ളിക്കളം, ചിന്നമ്മ ഫിലിപ്പ്‌, സിബി ജോസഫ്‌ എന്നിവര്‍ ക്ലാസ്‌ നടത്തുന്നതിന്റെ കോര്‍ഡിനേറ്റേഴ്‌സായിരുന്നു. മേഴ്‌സി കുര്യാക്കോസ്‌ ഒരു വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More