ചിക്കാഗോ മാര്‍ത്തോമ്മാ ദേവാലയത്തില്‍ ഹരിതവത്ക്കരണത്തിനു തുടക്കമായി
Text Size
Benny Parimanam
bennyparimanam@gmail.com
Story Dated: Tuesday, November 11, 2014 11:39 hrs UTC
ചിക്കാഗോ: നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ ഭദ്രാസനത്തിന്റെ ഹരിതവത്കരണം പദ്ധതിക്ക് ചിക്കാഗോ മാര്‍ത്തോമ്മാ ദേവാലയത്തില്‍ ഹരിതാഭമായ തുടക്കം. ഭദ്രാസനാധിപന്‍ അഭി.ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്കോപ്പ ദേവാലയ വളപ്പില്‍ മരം നട്ടു കൊണ്ട് പരിപാടിയ്ക്ക് ആരംഭം കുറിച്ചു. ഹരിതം മനോഹരം എന്ന സന്ദേശം ജനമനസുകളില്‍ എത്തിക്കുവാനും പ്രകൃതിയുടെയും പരിസ്ഥിതിയുടെയും സംരക്ഷത്തിന്റെ അനിവാര്യതയെക്കുറിച്ച് സഭാ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനുമായി ഭദ്രാസനം ഒരുക്കിയിരിക്കുന്ന ഈ പദ്ധതിക്ക് ശൈത്യം ആരംഭം കുറിച്ചിരിക്കുന്ന ചിക്കാഗോയില്‍ ഇടവക ജനങ്ങള്‍ ആവേശപൂര്‍വ്വം പങ്കെടുക്കുകയുണ്ടായി.
ചിക്കാഗോ മാര്‍ത്തോമ്മാ ഇടവക വികാരി റവ.ദാനിയേല്‍ തോമസ്, അസി.വികാരി റവ.സോനു വര്‍ഗീസ്, യുവജനസഖ്യം ഭദ്രാസന വൈ.പ്രസിഡന്റ് റവ.ഷാജി തോമസ്, മിഡ്-വെസ്റ്റ് റീജിയന് യൂത്ത് ചാപ്ലൈയന് റവ.ജോര്‍ജ് ചെറിയാന്, ഇടവക സെക്രട്ടറി മോനിഷ് ജോണ്‍, അസംബ്ലി അംഗങ്ങളായ മാത്യൂസ് എബ്രഹാം(റോയ്), ഷാനി എബ്രഹാം, മിഡ്-വെസ്റ്റ് റിജീയന്‍ യുവജനസഖ്യം വൈ.പ്രസിഡന്റ് ലീബോയ് തോപ്പില്‍, സെക്രട്ടറി ബെന്നി പരിമണം, ഐപ്പ് ജോര്‍ജ്, ഇടവക മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
Comments