You are Here : Home / USA News

ഫോമാ ചിക്കാഗോ റീജിയന്‍ യൂത്ത്‌ ഫെസ്റ്റിവലും, റീജിയണല്‍ കണ്‍വെന്‍ഷനും നടത്തുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, July 21, 2013 12:42 hrs UTC

ചിക്കാഗോ: ഫോമാ ചിക്കാഗോ റീജിയന്‍ ഭാരവാഹികളുടെ യോഗം നൈല്‍സിലുള്ള ന്യൂ ചൈന റെസ്റ്റോറന്റില്‍ വെച്ച്‌ നടത്തപ്പെട്ടു. റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ ജോസി കുരിശിങ്കലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ യുവജനോത്സവം, റീജിയണല്‍ കണ്‍വെന്‍ഷന്‍ തുടങ്ങിയ ജനസമ്പര്‍ക്ക പരിപാടികളെക്കുറിച്ച്‌ യോഗം ചര്‍ച്ച ചെയ്‌തു. പ്രസ്‌തുത യോഗത്തില്‍ 2013-ലെ പരിപാടികളുടെ തുടക്കമായി ഒക്‌ടോബര്‍ 5-ന്‌ ശനിയാഴ്‌ച ബെല്‍വുഡ്‌ സീറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 6 മണി വരെ ഡാന്‍സ്‌ മത്സരങ്ങളും, 6 മണി മുതല്‍ 7 വരെ സമ്മാന ദാന ചടങ്ങും, വൈകിട്ട്‌ 7 മണിക്ക്‌ റീജിയണല്‍ കണ്‍വെന്‍ഷനും വിപുലമായ പരിപാടികളോടെ നടത്തുവാനും തീരുമാനിച്ചു. ഫോമാ ദേശീയ നേതാക്കള്‍,ചിക്കാഗോയിലെ കലാ സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഇതിനായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു. യുവജനോത്സവ കമ്മിറ്റിയുടെ ചെയര്‍മാനായി സിനു പാലയ്‌ക്കത്തടം, കോ- ചെയര്‍മാന്‍മാരായി സാം ജോര്‍ജ്‌, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ജോജോ വെങ്ങാന്തറ എന്നിവരെ യോഗം തെരഞ്ഞെടുത്തു. റീജിയണല്‍ കണ്‍വെന്‍ഷന്‍ ചെയര്‍മാനായി ജോര്‍ജ്‌ തോട്ടപ്പുറം, കോ- ചെയര്‍മാന്‍മാരായി ഡൊമിനിക്‌ തെക്കേത്തല, റോയി നെടുങ്ങോട്ടില്‍ എന്നിവരേയും തെരഞ്ഞെടുത്തു. ഫണ്ട്‌ റൈസിംഗ്‌ കമ്മിറ്റി ചെയര്‍മാനായി സ്റ്റാന്‍ലി കളരിക്കമുറി, കോ- ചെയര്‍മാന്‍മാരായി ബെന്നി വാച്ചാച്ചിറ, ജോര്‍ജ്‌ മാത്യു (സാബു), അച്ചന്‍കുഞ്ഞ്‌ മാത്യു എന്നിവരേയും ഫുഡ്‌ കമ്മിറ്റി ചെയര്‍മാനായി ബിജി കൊല്ലാപുരത്തിനേയും യോഗം തെരഞ്ഞെടുത്തു. റീജിയണല്‍ ട്രഷറര്‍ രെഞ്ചന്‍ വര്‍ഗീസ്‌ ബജറ്റ്‌ തയാറാക്കി അവതരിപ്പിച്ചു. നാഷണല്‍ കണ്‍വെന്‍ഷനെപ്പറ്റി നാഷണല്‍ ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ വിവരിക്കുകയും കൂടുതല്‍ ആളുകള്‍ രജിസ്റ്റര്‍ ചെയ്‌ത്‌ കണ്‍വെന്‍ഷന്‍ വിജയിപ്പിക്കണമെന്ന്‌ അഭ്യര്‍ത്ഥിക്കുകയും ചെയ്‌തു. റീജിയണല്‍ സെക്രട്ടറി ബിജി ഫിലിപ്പ്‌ എടാട്ട്‌ നന്ദി രേഖപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • ഇമ്മാനുവേല്‍ സി.എസ്‌.ഐ പാരീഷില്‍ സ്ഥിരീകരണ ശുശ്രൂഷ
    ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ ഇമ്മാനുവേല്‍ സി.എസ്‌.ഐ പാരീഷില്‍ ആറു കുട്ടികളെ വിശുദ്ധ സ്ഥീരീകരണ ശുശ്രൂഷയോടുകൂടി സഭയുടെ പൂര്‍ണ്ണ...

  • മിഡ്‌വെസ്റ്റ്‌ മലയാളി അസോസിയേഷന്‍ പിക്‌നിക്ക്‌ ജൂലൈ 27-ന്‌
    ചിക്കാഗോ: മിഡ്‌വെസ്റ്റ്‌ മലയാളി അസോസിയേഷന്‍ ഓഫ്‌ അമേരിക്കയുടെ ഈവര്‍ഷത്തെ പിക്‌നിക്ക്‌ ജൂലൈ 27-ന്‌ ശനിയാഴ്‌ച രാവിലെ 9 മണി മുതല്‍...

  • യോങ്കേഴ്‌സില്‍ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി പിക്‌നിക്ക്‌
    ന്യൂയോര്‍ക്ക്‌: ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ഓഫ്‌ യോങ്കേഴ്‌സിന്റെ (ഐ.എ.എം.സി.വൈ) 2013-ലെ പിക്‌നിക്ക്‌ ഓഗസ്റ്റ്‌ മാസം...