You are Here : Home / USA News

അഭിഷേകാഗ്നി കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു

Text Size  

Story Dated: Friday, July 19, 2013 06:44 hrs EDT

ജോസ്‌മോന്‍ തത്തംകുളം

 

 

താമ്പാ: സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ ഓഗസ്റ്റ് 15മുതല്‍ 18 വരെ ധ്യാനഗുരു ഫാ. സേവ്യര്‍ഖാന്‍ വട്ടായിയും ടീമംഗങ്ങളും നയിക്കുന്ന അഭിഷേകാഗ്നി ബൈബിള്‍ കണ്‍വന്‍ഷന്‍ നടത്തുന്നു. ഇതേ സമയം തന്നെ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി പ്രത്യേക ധ്യാനം നടത്തടുന്നതാണ് യുവജനങ്ങള്‍ക്കായി ധ്യാനം നയിക്കുന്നത് അമേരിക്കയിലെ ധ്യാനപ്രാസംഗികന്‍ മാര്‍ക്ക് നീമോ ആണ്. ഈ അഭിഷേകാഗ്നി കണ്‍വന്‍ഷന് ഏകദേശം 2500ല്‍ പരം വിശ്വാസികളെയാണ് പ്രതീക്ഷിക്കുന്നതെന്ന് വികാരി ഫാ. പത്രോസ് ചമ്പക്കര പറഞ്ഞു. 2500 -ല്‍ പരം ജനങ്ങള്‍ക്ക് ഇരിക്കാവുന്ന പ്രത്യേകം ശീതികരിച്ച ടെന്റിലായിരിക്കും കണ്‍വന്‍ഷന്‍ നടക്കുന്നത്. കണ്‍വന്‍ഷന്റെ സുഗമമായ നടത്തിപ്പിനായി വിവിധതരം കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതായി വികാരി അറിയിച്ചു. നോര്‍ത്ത് അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതിനോടകം ധാരാളം വിശ്വാസികള്‍ പങ്കെടുക്കുന്നുണ്ട് എന്ന് അറിയിച്ചിട്ടുണ്ട്. ഇനിയും ഈ കണ്‍വന്‍ഷനു പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ പറയുന്നവരുമായി ബന്ധപ്പെടുക. റവ. ഫാ. പത്രോസ് ചമ്പക്കര - 813-516 2916 ജിമ്മി കളപ്പുരയില്‍ -- 813-240-2861 റെനി ചെറുതാനിയില്‍ - 352 - 238-0437 സ്റ്റീഫന്‍ തൊട്ടിയില്‍ - 813-481-1199

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More