You are Here : Home / USA News

ഡസ്‌പ്ലെയിന്‍സ്‌ ഹെര്‍ബോണ്‍ ഗോസ്‌പല്‍ സെന്ററില്‍ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ ജൂലൈ 22-ന്‌ ആരംഭിക്കും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, July 19, 2013 06:39 hrs EDT

ഷിക്കാഗോ: ഷിക്കാഗോയിലെ പ്രസിദ്ധമായ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ ജൂലൈ 22 മുതല്‍ 27 വരെ ഹെര്‍ബോണ്‍ ഗോസ്‌പല്‍ സെന്ററില്‍ (2430 Ballard Rd, Desplaines, IL) നടക്കും. കുട്ടികളുടെ ഈ മനോഹരമായ കൂട്ടായ്‌മയിലേക്ക്‌ ചിക്കാഗോയിലും സബര്‍ബിലുമുള്ള കോളജ്‌ കുട്ടികള്‍ തുടങ്ങി താഴോട്ടുള്ള എല്ലാ കുട്ടികളേയും ജാതിമതഭേദമെന്യേ വളരെ സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി വി.ബി.എസ്‌ ഡയറക്‌ടര്‍ ജേക്കബ്‌ വര്‍ഗീസ്‌ (അനു) അറിയിച്ചു. ഈവര്‍ഷം വിവിധ ബൈബിള്‍ ക്ലാസുകള്‍ കൂടാതെ എന്റര്‍ടൈന്‍മെന്റ്‌സ്‌, മ്യൂസിക്കല്‍ ഈവന്റ്‌സ്‌, സമ്മാനങ്ങള്‍, സ്‌പെഷല്‍ പ്രൊജ്‌ക്‌ട്‌സ്‌, ഫുഡ്‌ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. സ്‌നേഹവാനായ യേശുവിന്‌ കുട്ടികളെ പഠിപ്പിക്കുന്നതിനോടൊപ്പം ഇത്‌ ഒരു കായിക മത്സരത്തിനുള്ള അവസരം കൂടിയാണെന്ന്‌ റവ. പി.സി. മാമ്മന്‍, സെക്രട്ടറി ഡോ. സ്റ്റാന്‍ലി ജോസഫ്‌ എന്നിവര്‍ പറഞ്ഞു. എല്ലാദിവസവും 6 മണിക്ക്‌ പ്രോഗ്രാമുകള്‍ ആരംഭിക്കും. കഴിഞ്ഞവര്‍ഷത്തേക്കാള്‍ കൂടുതല്‍ കുട്ടികളേയാണ്‌ ഈവര്‍ഷം സംഘാടകര്‍ പ്രതീക്ഷിക്കുന്നത്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ. പി.സി. മാമ്മന്‍ (847 489 8737), ഡോ. സ്റ്റാന്‍ലി ജോസഫ്‌ (847 420 3890), ജേക്കബ്‌ വര്‍ഗീസ്‌ (630 936 7207 jacobvarghese@sbcglobal.net)

More From USA News
More
View More