You are Here : Home / USA News

മലയാളി റേഡിയോഗ്രാഫേഴ്‌സ്‌ അസോസിയേഷന്‌ പുതിയ നേതൃത്വം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, July 19, 2013 06:36 hrs EDT

ഷിക്കാഗോ: മലയാളി റേഡിയോഗ്രാഫേഴ്‌സ്‌ അസോസിയേഷന്റെ (എം.ആര്‍.എ) പൊതുയോഗം പ്രസിഡന്റ്‌ ജോര്‍ജ്‌ തോട്ടപ്പുറത്തിന്റെ അധ്യക്ഷതയില്‍ കൂടി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ പ്രസിഡന്റായി ടിനു പറഞ്ഞാട്ട്‌, വൈസ്‌ പ്രസിഡന്റായി റോയ്‌ ചാവടി, സെക്രട്ടറി ജിതേഷ്‌ ചുങ്കത്ത്‌, ജോയിന്റ്‌ സെക്രട്ടറി റോസ്‌ നീലേട്ട്‌, ട്രഷറര്‍ ടോമി വള്ളിപ്പറമ്പില്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. എം.ആര്‍.എ പിക്‌നിക്ക്‌ സെപ്‌റ്റംബര്‍ 22-നും, ക്രിസ്‌മസ്‌ പാര്‍ട്ടി ഡിസംബര്‍ 7-നും നടത്താന്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ സെക്രട്ടറി ചാക്കോ മറ്റത്തിപ്പറമ്പില്‍ സ്വാഗതം പറഞ്ഞു. വൈസ്‌ പ്രസിഡന്റ്‌ പോള്‍സണ്‍ കുളങ്ങര കൃതജ്ഞത പറഞ്ഞു. രാജു ഏബ്രഹാം പ്രിസൈഡിംഗ്‌ ഓഫീസറായിരുന്നു. താഴെപ്പറയുന്ന 25 അംഗ ബോര്‍ഡ്‌ ഓഫ്‌ ഡയറക്‌ടേഴ്‌സിനെ പുതുതായി തെരഞ്ഞെടുത്തു. ജോര്‍ജ്‌ തോട്ടപ്പുറം, ജോര്‍ജ്‌ നെല്ലാമറ്റം, പോള്‍സണ്‍ കുളങ്ങര, ബിജി സി. മാണി, ജോസഫ്‌ വിരുത്തിക്കുളങ്ങര, അരവിന്ദ്‌ പിള്ള, നിമ്മി തുരുത്തുവേലില്‍, ചാക്കോ മറ്റത്തിപ്പറമ്പില്‍, സജി തേക്കുംകാട്ടില്‍, രാജു ഏബ്രഹാം, പയസ്‌ ആലപ്പാട്ട്‌, ജിജി കുന്നത്തുകിഴക്കേതില്‍, സ്റ്റാന്‍ലി കളരിക്കമുറി, പുന്നൂസ്‌ തച്ചേട്ട്‌, നിണല്‍ മുണ്ടപ്ലാക്കല്‍, സജി പണയപറമ്പില്‍, ജിമ്മി മണപ്പള്ളി, ജോസ്‌മി ഇടുക്കുതറ, അലക്‌സ്‌ പടിക്കപ്പറമ്പില്‍, സിബിള്‍ നെടിയകാലാ, ബിനു വക്കേല്‍, സിബി പാറേക്കാട്ട്‌, മനീഷ്‌ കൈമൂലയില്‍, രാജു പറമ്പേല്‍, കോശി ഉമ്മന്‍.

More From USA News
More
View More
More From Featured News
View More