കുലാലംപൂര്‍: ആഗോള പ്രവാസി മലയാളികളുടെ ഏക സംഘടനയായ പ്രവാസി മലയാളി ഫെഡറേഷന്റെ മലേഷ്യ ചാപ്റ്റര്‍ നിലവില്‍ വന്നു. ഒക്ടോബര്‍ 12, ഞായറാഴ്ച കുലാലംപൂരിലുള്ള കോണ്‍കോര്‍ഡ് ഹോട്ടലില്‍ കൂടിയ സമ്മേളനത്തില്‍ വച്ച് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
നിതിന്‍ മാത്യു (പ്രസിഡന്റ്), ഷിഹാബുദ്ദീന് കുറുണിയന് (വൈസ് പ്രസിഡന്റ്), മൊയ്നു വെട്ടിപ്പുഴ (സെക്രട്ടറി), ആസ്വാജ് എം.വി (ജോ. സെക്രട്ടറി), അഹമ്മദ് എന്‍.എം (ട്രഷറര്‍), മുഹമ്മെദ് സുഹൈല്‍ (ചീഫ് ഏക്സിക്യൂട്ടീവ് -പി.ആര്.ഒ), മനഫ് കുളത്തുങ്കര (ചീഫ് ഏക്സിക്യൂട്ടീവ് - സോഷ്യല്‍ മീഡിയ), സലീം ഐയുര് (ചീഫ് ഏക്സിക്യൂട്ടീവ് - ഫിനാന്‍ഷ്യല്‍) എന്നിവരാണ് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍
പുതുതായി രൂപം കൊണ്ട മലേഷ്യ ചാപ്റ്ററിന് എല്ലാവിധ ആശംസകളും അര്‍പ്പിക്കുന്നതായി സ്ഥാപകന്‍ മാത്യു മൂലേച്ചേരില്‍, ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, ഗ്ലോബല്‍ ചെയര്മാന് ഡോ. ജോസ് കാനാട്ട്, സെക്രട്ടറി ഷിബി നരമംഗലത്ത് എന്നിവര്‍ അറിയിച്ചു.
Comments