മേരീലാന്റ്: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ക്രിസ്ത്യന്‍സിന്റെ (ഇ.സി.കെ.സി) ആഭിമുഖ്യത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ത്ഥം ന്യൂജേഴ്സി ഫൈന്‍ ആര്‍ട്സ് മലയാളം അവതരിപ്പിക്കുന്ന സാമൂഹ്യ സംഗീത നാടകം `മഴവില്‍ പൂക്കുന്ന ആകാശം' ഒക്ടോബര്‍ 11-ന് ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് നടത്തപ്പെടുന്നു.
മേരിലാന്റിലെ ലോറല്‍ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് ഈ മനോഹരശില്പം അരങ്ങേറുന്നത്. (Laurel High School, 8000 Cherry Hill Road,Laurel, MD ).
പാസുമൂലം നിയന്ത്രിക്കുന്ന ഈ പരിപാടിയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഡോ. ജോര്‍ജ് വര്‍ഗീസ് (പ്രസിഡന്റ്) 301 947 5777), ശാമുവേല്‍ തോമസ് (കോര്‍ഡിനേറ്റര്‍) 443 465 1406, ഡോ. സജി ഏബ്രഹാം (സെക്രട്ടറി) 240 568 0252.
Comments