You are Here : Home / USA News

`പിസിനാക്‌ -13' ബാസ്‌കറ്റ്‌ ബോള്‍ ടൂര്‍ണമെന്റ്‌: ചിക്കാഗോയ്‌ക്ക്‌ ചാമ്പ്യന്‍ഷിപ്പ്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, July 16, 2013 10:42 hrs UTC

ചിക്കാഗോ: പെന്തക്കോസ്‌തല്‍ കോണ്‍ഫറന്‍സ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കന്‍ കേരളൈറ്റ്‌സിന്റെ (പിസിഎന്‍.എ.കെ) ഈവര്‍ഷത്തെ കോണ്‍ഫറന്‍സിനോടനുബന്ധിച്ച്‌ നടന്ന യൂത്ത്‌ ബാസ്‌കറ്റ്‌ ബോള്‍ ടൂര്‍ണമെന്റില്‍ ചിക്കാഗോ റെവലൂഷന്‍ തുടര്‍ച്ചയായി രണ്ടാംവര്‍ഷവും ചാമ്പ്യന്മാരായി. കണക്‌ടിക്കട്ടില്‍ ജൂലൈ ആദ്യവാരം നടന്ന ടൂര്‍ണമെന്റില്‍ 19 വയസില്‍ താഴെയുള്ളവര്‍ക്കായി നടത്തിയ മത്സരത്തിലാണ്‌ ന്യൂയോര്‍ക്കിനെ തോല്‍പിച്ച്‌ ചിക്കാഗോ ട്രോഫി കരസ്ഥമാക്കിയത്‌. കഴിഞ്ഞവര്‍ഷം കാനഡയില്‍ നടന്ന മത്സരത്തിലും ചിക്കാഗോ ചാമ്പ്യന്‍ഷിപ്പ്‌ കരസ്ഥമാക്കിയിരുന്നു. കഴിഞ്ഞ ആറുവര്‍ഷമായി തുടര്‍ച്ചയായി നടക്കുന്ന വാശിയേറിയ മത്സരത്തില്‍ ഇതോടെ ചിക്കാഗോ മൂന്നു പ്രാവശ്യം ട്രോഫി കരസ്ഥമാക്കി. വെസ്‌ലി വര്‍ഗീസ്‌ ക്യാപ്‌റ്റനായ ടീമിന്റെ മികച്ച പ്രകടനമാണ്‌ ഈവര്‍ഷം കണക്‌ടിക്കട്ടില്‍ കാഴ്‌ചവെച്ചത്‌.

 

19 വയസിനു മുകളിലുള്ളവര്‍ക്കായി നടത്തി മത്സരത്തില്‍ സാര്‍ജന്റ്‌ സാജന്‍ ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള ചിക്കാഗോ ടീം ട്രോഫി കരസ്ഥമാക്കി. ഫൈനല്‍ മത്സരത്തില്‍ ന്യൂയോര്‍ക്കിനെ പിന്തള്ളിയാണ്‌ ചിക്കാഗോ ചാമ്പ്യന്മാരായത്‌. ജോയല്‍ മാത്യു, ബ്രയന്‍ യോഹന്നാന്‍, ഫിലോമോന്‍ ഫിലിപ്പ്‌, സാം വര്‍ഗീസ്‌, കെവിന്‍ ജോസഫ്‌, ജോബിന്‍ മാത്യു, ജെയിസണ്‍ വര്‍ഗീസ്‌, സര്‍ജന്റ്‌ സാജന്‍ ഏബ്രഹാം, വെസ്‌ലി വര്‍ഗീസ്‌, ഡെവിന്‍ ജോസഫ്‌ എന്നിവരാണ്‌ ചിക്കാഗോയുടെ ജേഴ്‌സിയണിഞ്ഞ്‌ മത്സരത്തില്‍ പങ്കെടുത്തത്‌. ചാമ്പ്യന്‍ഷിപ്പ്‌ നേടിയ രണ്ട്‌ ടീമിനും ഉജ്വല സ്വീകരണം ഓഗസ്റ്റ്‌ മാസത്തില്‍ ചിക്കാഗോയില്‍ സംഘടിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോയിമോന്‍ (847 922 2712). കുര്യന്‍ ഫിലിപ്പ്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.