ഷിക്കാഗോ: ഷിക്കാഗോ മലങ്കര കത്തോലിക്കാ ഇടവകയില്‍ കഴിഞ്ഞ നാലുവര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനുശേഷം നാട്ടിലേക്ക് തിരികെ പോകുന്ന ബഹു. മാത്യു പെരുമ്പള്ളിക്കുന്നേല്‍ അച്ചന് ഇടവക ജനങ്ങളും, അഭ്യുദയകാംക്ഷികളും ചേര്‍ന്ന് സെപ്റ്റംബര്‍ 28-ന് ഞായറാഴ്ച സമുചിതമായ യാത്രയയപ്പും, പുതുതായി ചാര്‍ജെടുത്ത ബഹു. ബാബു മഠത്തില്‍പറമ്പില്‍ അച്ചന് ഉഷ്മളമായ വരവേല്പും നല്കി.
മാസ്റ്റര്‍ അലന് ഡാനിയേലിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച സമ്മേളത്തില്‍, അമേരിക്കന്‍ മലങ്കര കാത്തലിക് എക്സാര്‍ക്കേറ്റ് മെത്രാന് അഭിവന്ദ്യ തോമസ് മാര്‍ യൗസേബിയോസ് അദ്ധ്യക്ഷതവഹിച്ചു. ഇടവക സെക്രട്ടറി ബെഞ്ചമിന്‍ തോമസ് സ്വാഗതം ആശംസിക്കുകയും, വിവിധ ഭക്തസംഘടനകളെ പ്രതിനിധീകരിച്ച് കോശി ഏബ്രഹാം, ജോര്‍ജി മലയില്‍, അംബിക വിന്‍സെന്റ്, റോബര് ഏബ്രഹാം, സിമി മാത്യു, രഞ്ജന്‍ ഏബ്രഹാം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. റോസമ്മ വര്‍ഗീസ് യാത്രാമംഗളം നേര്‍ന്നുകൊണ്ട് കവിത സമര്‍പ്പിക്കുകയും , യുവജനങ്ങളും സണ്‍ഡേ സ്കൂള്‍ കുട്ടികളും പ്രത്യേകം തയാറിക്കിയ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തു.
ഇടവക ട്രഷറര്‍ രാജു വിന്‍സെന്റ് നന്ദി അര്‍പ്പിക്കുകയും, ഇടവകയുടെ സ്നേഹോപഹാരം നല്‍കുകയും ചെയ്തു. ഫാ. മാത്യു പെരുമ്പള്ളിക്കുന്നേലും, ഫാ. ബാബു മഠത്തില്പ്പറമ്പിലും തങ്ങള്‍ക്ക് നല്കിയ ആശംസകള്‍ക്ക് സമുചിതമായ മറുപടി പ്രസംഗം നടത്തുകയും ചെയ്തു. മുന്‍ വികാരിയില്‍ നിന്നും പുതിയ വികാരി സക്രാരിയുടെ താക്കോല്‍ ഔദ്യോഗികമായി സ്വീകരിച്ചുകൊണ്ട് തന്റെ ഉത്തരവാദിത്വത്തിലേക്ക് കടന്നു. സമ്മേളനത്തിന്റെ എം.സിയായി മിനോയി വര്‍ഗീസ് പ്രവര്‍ത്തിച്ച് സമ്മേളനം നിയന്ത്രിച്ചു. അഭി. തോമസ് മാര്‍ യൗസേബിയോസ് തിരുമേനിയുടെ ശ്ശൈഹീകാശീര്‍വാദത്തോടെ സമ്മേളനം സമാപിച്ചു.
Comments