You are Here : Home / USA News

വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ പിക്‌നിക്ക്‌ 27ന്‌

Text Size  

Story Dated: Tuesday, July 16, 2013 03:01 hrs UTC

ന്യൂറോഷല്‍ : വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ പിക്‌നിക്ക്‌ ജൂലൈ 27നു രാവിലെ പത്തുമണി (10:00) മുതല്‍ വൈകിട്ട്‌ അഞ്ചുമണി (5:00) വരെ ന്യൂറോഷലിലുള്ള ഗ്ലെന്‍ അയലന്‍ഡ്‌ പാര്‍ക്കില്‍ വച്ച്‌ വിവിധയിനം കായികവിനോദ മത്സരങ്ങളോടുകൂടി നടത്തപ്പെടുന്നതാണ്‌. പുരുഷന്മാര്‍ക്കും സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും അവരുടെ പ്രായത്തിന്റെ അടിസ്ഥാനത്തിലായിരിക്കും മത്സരങ്ങള്‍ നടത്തുന്നതും സമ്മാനങ്ങള്‍ നല്‍കുന്നതും. ഇതിലെ വിനോദങ്ങളും, ഭക്ഷണ കാര്യങ്ങളും കോര്‍ഡിനേറ്റ്‌ ചെയ്യുന്നത്‌ കെ.ജി.ഗ്രിഗറി, എ.വി വര്‍ഗീസ്‌, സുരേന്ദ്രന്‍ നായര്‍ എന്നിവരാണ്‌. ഈ പിക്‌നിക്കിലേക്ക്‌ വെസ്റ്റ്‌ ചെസ്റ്റര്‍ നിവാസികളായ എല്ലാ മലയാളി സുഹൃത്തുക്കളെയും സാദരം ക്ഷണിച്ചുകൊള്ളുന്നു. ഇതൊരറിയിപ്പായി കരുതി എല്ലാവരും ഇതില്‍ പങ്കാളികളാകണമെന്ന്‌ അസോസിയേഷനു വേണ്ടി പ്രസിഡന്റ്‌ ജോയി ഇട്ടന്‍, സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷറര്‍ കുരൂര്‍ രാജന്‍ എന്നിവര്‍ അറിയിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.