You are Here : Home / USA News

കുട്ടികള്‍ക്കായി സ്വാമി ഉദിത്‌ ചൈതന്യയുടെ പ്രഭാഷണം

Text Size  

Story Dated: Monday, July 15, 2013 10:59 hrs EDT

ന്യൂയോര്‍ക്ക്‌: ക്വീന്‍സില്‍ പ്രവര്‍ത്തിച്ചുവരുന്ന മലയാളി ഹിന്ദു മണ്ഡലത്തിന്റെ (മഹിമ) ആഭിമുഖ്യത്തില്‍ ന്യൂഹൈഡ്‌ പാര്‍ക്കിലുള്ള വൈഷ്‌ണവ ക്ഷേത്രത്തില്‍ വച്ച്‌ ഭാഗവത സപ്‌താഹം നടത്തപ്പെടുന്നു. ജൂലൈ 21നു (ഞായര്‍ ) രണ്ടുമണി മുതല്‍ തുടങ്ങുന്ന സപ്‌താഹ പരിപാടികള്‍ ജൂലൈ 28നു (ഞായര്‍ ) ഒരുമണിയോടെ അവസാനിക്കുന്നതാണ്‌. ഒരാഴ്‌ച നീണ്ടുനില്‍ക്കുന്ന സപ്‌താഹ യജ്ഞത്തില്‍ എല്ലാ ദിവസവും രാവില്‍ 6 മണിക്ക്‌ ധ്യാനം (മെഡിറ്റേഷന്‍ ) ഉണ്ടായിരിക്കും. കൂടാതെ കുഞ്ഞുങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി എല്ലാ ദിവസവും വൈകുന്നേരം അഞ്ചര (5:30) മണിമുതല്‍ ആറര (6:30) സ്വാമി ഉദിത്‌ ചൈതന്യയുടെ പ്രത്യേക പ്രഭാഷണം ഉണ്ടായിരിക്കുന്നതുമാണ്‌. യജ്ഞത്തില്‍ എല്ലാവരും പങ്കെടുക്കണമെന്ന്‌ ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ :

വിനോദ്‌ കെയാര്‍ക്കെ: 5166335208, ബാഹുലേയന്‍ രാഘവന്‍ : 5166409978, ശ്രീകുമാര്‍ സുകുമാരന്‍ : 5169961467, ഉണ്ണികൃഷ്‌ണന്‍ തമ്പി : 5163951835.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More