You are Here : Home / USA News

ന്യൂയോര്‍ക്ക് ശാലോം ഫെസ്റ്റിവല്‍ ആഗസ്റ്റ് 10, 11 തീയതികളില്‍. രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Monday, July 15, 2013 07:21 hrs EDT

ന്യൂയോര്‍ക്ക് : ആഗസ്റ്റ് 10, 11 തീയതികളില്‍ (ശനി, ഞായര്‍) ലോങ് ഐലന്റിലുള്ള കെല്ലന്‍ബര്‍ഗ് മെമ്മോറിയല്‍ ഹൈസ്‌ക്കൂളില്‍ വച്ച് നടക്കുന്ന, മൂന്നാമത് ശാലോം ഫെസ്റ്റിവല്ലിന്റെ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. 10-#ാ#ം തീയതി ശനിയാഴ്ച രാവിലെ 8.30ന്, സീറോ മലങ്കര എക്‌സാര്‍കേറ്റ് ഡോ.തോമസ് മാര്‍ യൗസേബിയോസ് രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന ശാലോം ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും. പ്രശസ്ത വചന പ്രഘോഷകരായ ,ഷെവലിയാര്‍ ബെന്നി പുന്നത്തറ, ഡോ. ജോണ്‍ ഡി., ഫാ. ജോസഫ് വയലില്‍ എന്നിവര്‍ മുതിര്‍ന്നവര്‍ക്കുള്ള ധ്യാനം നയിക്കും. കുട്ടികള്‍ക്കും, യുവജനങ്ങള്‍ക്കും ഇംഗ്ലീഷില്‍ പ്രത്യേകം ധ്യാനം ഉണ്ടായിരിക്കും. ഫാ.ബിനു പാലക്കാപ്പള്ളി, മാര്‍ക്ക് നിമോ, ടോബി മണിമലേത്ത് തുടങ്ങിയവര്‍ യുവജനങ്ങളുടെ ധ്യാനത്തില്‍ വചന പ്രഘോഷണങ്ങള്‍ നടത്തും. ആത്മീയ സൗഖ്യവും, രോഗ ശാന്തിയും, ദൈവകൃപകളും നിറഞ്ഞ ശാലോം ഫെസ്റ്റിവല്ലിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു. രണ്ടു ദിവസത്തെ ഭക്ഷണം ഉള്‍പ്പെടെ മുതിര്‍ന്നവര്‍ക്ക്(13 വയസിനു മുകളില്‍) 70 ഡോളറാണ് രജിസ്‌ട്രേഷന്‍ ഫീസ്. കുട്ടികള്‍ക്ക് (5-12) 40 ഡോളറും, അഞ്ചു വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ സൗജന്യമാണ്. കുട്ടികള്‍ക്കായി ബേബി സിറ്റിങ്ങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

രജിസ്‌ട്രേഷന്‍ ചെയ്യുവാന്‍ താഴെ പറയുന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

-www.shalomworld.org.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്നവരെ ബന്ധപ്പെടുക. ജോയി വാഴപ്പള്ളി-914 202 5003 ജോര്‍ജ് തോമസ്- 516 655 4270 ജയിസണ്‍ ജോര്‍ജ്- 516- 474 1197 ഏല്‍ദോ കരുന്നപ്പള്ളി- 914-819-7873

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More