താമ്പാ: ഈവര്‍ഷത്തെ ഓണക്കാല ചിത്രങ്ങളില്‍ മെഗാ ഹിറ്റായി മാറിയ `സപ്തമ.ശ്രീ തസ്കരാ:' എന്ന പൃഥ്വിരാജ് ചിത്രം താമ്പായില്‍ പ്രദര്‍ശിപ്പിക്കുന്നു. സെപ്റ്റംബര്‍ 27-ന് ശനിയാഴ്ച വൈകുന്നേരം 3 മണിക്കും, സെപ്റ്റംബര്‍ 28-ന് വൈകുന്നേരം 3 മണിക്കുമാണ് പ്രദര്‍ശനങ്ങള്‍.
തീയേറ്ററിന്റെ വിലാസം: Movico Starlight 20, 18002 Highwoods Preserve Parkway, Tampa33647. ടിക്കറ്റുകള്‍ തീയേറ്റര്‍ കൗണ്ടറില്‍ നിന്നും മുന്‍കൂറായി വാങ്ങുവാനും കഴിയും.
ഏതൊരു പ്രേക്ഷകനേയും മതിമറന്നു ചിരിപ്പിക്കുന്ന, രസിപ്പിക്കുന്ന, ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ചിത്രമാണിത്. ഒരു നിമിഷംപോലും പ്രേക്ഷകനെ ബോറടിപ്പിക്കാത്ത ഈ ചിത്രം തീര്‍ച്ചയായും കാണാതെ പോകരുത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 813 558 9745, എസ്.എം.എസ് അയയ്ക്കേണ്ടത് 813 510 0023, ഇമെയില്‍: thampamalayalee@gmail.com
Comments