ഡിട്രോയിറ്റ്: മിഷിഗണിലെ ഏറ്റവും വലിയ മലയാളി സംഘടനായ ഡിട്രോയ്റ്റ് മലയാളി അസോസിയേഷന്റെ ഓണാഘോഷം ഈ വര്‍ഷം സെപ്റ്റംബര്‍ ആറാം തീയതി മിഷിഗണിലെ മാഡിസണ്‍ ഹൈറ്റ്സിലുള്ള ലാംഫെയര്‍ ഹൈ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്നതാണ്. എല്ലാ വര്‍ഷത്തെയും പോലെ വ്യതസ്തമായ പരിപാടികളാണ് ഈ വര്‍ഷവും ഡി എം എ അവതരിപ്പിക്കുന്നത്. ഓണ സദ്യയോടൊപ്പം കലാസദ്യയും ഒരുക്കി 2014ലെ ഓണാഘോഷം ഒരു അവിസ്മരണീയമാക്കനുള്ള തയാറെടുപ്പിലാണ് സംഘാടകര്‍.
പതിനെട്ടില്‍ പരം കറികളും പായസവുമൊക്കെയായി ഫുള്‍ കോഴ്സ് ഓണ സദ്യയാണ് സംഘാടകര്‍ ഒരുക്കുന്നത്. ഉച്ചയ്ക്ക് 1 മുതല്‍ 3 മണി വരെയാണ് സദ്യയൊരുക്കുന്നത്. പരിപാടികളുടെ ഏറ്റവും വലിയ ആകര്‍ഷണം സൈജാന്‍ കണിയോടിക്കല്‍ സംവിധാനം ചെയ്യുന്ന ക്യാമ്പസ് ഡേയ്സ് എന്ന തിയറ്റ്രിക്കല് ഷോയാണ്. നാട്ടിലെ ഒരു കോളേജ് ക്യാമ്പസ്സിലെ കഥ പറയുന്ന ഈ ഷോ പുത്തന്‍ ടെക്നോളോജിയുടെ വിസ്മയമായിരിക്കും അതോടൊപ്പം പ്രേഷകരെ ഒരു നൊസ്റ്റാല്‍ജിക്ക് കാലഘട്ടത്തിലേക്ക് കൂട്ടി കൊണ്ട് പോകുകയും ചെയ്യും.
ഓണമഹോല്‍സവം വന്‍ വിജയമാകുവാന്‍ മിഷിഗണിലെ മലയാളി സമൂഹത്തിന്റെ എല്ലാ പിന്തുണയും വേണമെന്നും പരിപാടികളില്‍ പങ്കെടുത്തു ഈ വര്‍ഷത്തെ ഓണം ഡി എം എയോടൊത്ത് ആഘോഷിക്കണമെന്നും ഡി എം എ പ്രസിഡന്റ് സുനില്‍ പൈങ്ങോളും സെക്രട്ടറി രാജേഷ് കുട്ടിയും അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സുനില്‍ പൈങ്ങോള്‍ 7346741927
Comments