ഫിലാഡല്‍ഫിയ: ജൂണ്‍ 26 മുതല്‍ 29 വരെ വാലിഫോര്‍ജ് കാസിനോ റിസോര്‍ട്ടില്‍ അരങ്ങേറുന്ന ഫോമയുടെ നാലാമത് അന്തര്‍ദേശീയ കണ്വന്ഷന് മുന്നോടിയായി ഫോമയുടെ കണ്വന്ഷന് കമ്മിറ്റി മീറ്റിംഗ്, ഫിലാഡല്‍ഫിയയില്‍ ജൂണ്‍ എട്ടിന് ഞായറാഴ്ച 3 മണി മുതല്‍ 5 മണി വരെ നടക്കുമെന്ന് പ്രസിഡന്റ് ജോര്‍ജ് മാത്യു, സെക്രട്ടറി ഗ്ലാഡ്സണ്‍ വര്‍ഗീസ്, ട്രഷറര്‍ വര്‍ഗീസ് ഫിലിപ്പ് എന്നിവര്‍ അറിയിച്ചു.
മീറ്റിംഗിനുശേഷം അഞ്ചുമണിക്ക് നടക്കുന്ന പൊതുയോഗത്തിലേക്ക് ഫിലാഡല്‍ഫിയയിലും പ്രാന്തപ്രദേശങ്ങളിലുമുള്ള പ്രവാസി മലയാളികളേയും, സംഘടനാ നേതാക്കളേയും ഫോമാ നേതാക്കള്‍ ക്ഷണിക്കുന്നു.
വടക്കേ അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫോമയുടെ ദേശീയ കണ്വന്ഷന് വന്‍ വിജയമാക്കുവാന്‍ എല്ലാ പ്രവാസി മലയാളികലുടേയും സഹായ സഹകരണങ്ങള്‍ ഫോമാ ഭരണസമിതി അഭ്യര്‍ത്ഥിച്ചു.
സ്ഥലം: സീറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയം.
തീയതി: ജൂണ്‍ 8 ഞായറാഴ്ച.
സമയം: 3 മണി.
വെബ്: www.fomaa.com
Comments