You are Here : Home / USA News

ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ ഹൈസ്‌കൂള്‍ ഗ്രാജ്വേറ്റുകളെ അനുമോദിക്കുന്നു

Text Size  

Story Dated: Wednesday, June 04, 2014 09:38 hrs UTC

 - ജയപ്രകാശ്‌ നായര്‍        


ന്യൂയോര്‍ക്ക്‌: ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ ഈ വര്‍ഷം ഹൈസ്‌കൂളില്‍ നിന്ന്‌ ഗ്രാജ്വേറ്റ്‌ ആയ റോക്ക്‌ലാന്റില്‍ നിന്നുള്ള മലയാളി കുട്ടികളെ ഓറഞ്ച്‌ബര്‍ഗിലുള്ള സിത്താര്‍ പാലസില്‍ വെച്ച്‌ അനുമോദിക്കുന്നു. ഡോ. അശോക്‌ കുമാര്‍ മുഖ്യാതിഥിയായി പങ്കെടുത്ത്‌ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുന്നു. വിഭവസമൃദ്ധമായ ഡിന്നറും വിവിധ കലാ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്‌.

ഗ്രാജ്വേറ്റുകള്‍ക്ക്‌ റോക്ക്‌ലാന്റ്‌ കൗണ്ടിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകളും ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്റെ സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്നതാണെന്ന്‌ പ്രസിഡന്റ്‌ ജയിംസ്‌ ഇളംപുരയിടത്തില്‍ അറിയിച്ചു. പങ്കെടുക്കുന്ന ഗ്രാജ്വേറ്റുകള്‍ക്കെല്ലാം പ്രവേശനം സൗജന്യമായിരിക്കും. മറ്റുള്ളവര്‍ക്ക്‌ 20 ഡോളര്‍ വീതവും 6നും 12നും ഇടയില്‍ പ്രായമുള്ളവര്‍ക്ക്‌ 10 ഡോളര്‍ മാത്രമാണ്‌ ചാര്‍ജ്‌ ചെയ്യുക എന്ന്‌ സെക്രട്ടറി ജയപ്രകാശ്‌ നായര്‍ പറഞ്ഞു.

വരും തലമുറയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും എന്നും നമ്മുടെ സംഘടനയുടെ പിന്തുണ ഉണ്ടായിട്ടുണ്ട്‌. ഭാവിയുടെ വാഗ്‌ദാനങ്ങളായ ഈ വിദ്യാര്‍ത്ഥികളുടെ നേട്ടത്തി നമുക്കെല്ലാം അതിയായ സന്തോഷമുണ്ടെന്നും എല്ലാവരെയും അനുമോടിക്കുന്നുവെന്നും ട്രസ്റ്റീ ബോര്‍ഡ്‌ ചെയര്‍മാന്‍ കുരിയാക്കോസ്‌ തരിയന്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന ഈ ചടങ്ങില്‍ പങ്കെടുത്ത്‌ ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്റെ ഈ പരിപാടി വിജയിപ്പിക്കണമെന്ന്‌ ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.