You are Here : Home / USA News

ഡോവര്‍ സെന്റ് തോമസില്‍ രക്തദാന ഡ്രൈവ്

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Tuesday, June 03, 2014 10:04 hrs UTC


ഡോവര്‍ (ന്യുജഴ്സി) . സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇടവകയിലെ മര്‍ത്തമറിയം വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ദി ബ്ലെസ് സെന്റര്‍ ഓഫ് ന്യുജഴ്സിയുമായി സഹകരിച്ചുളള കമ്മ്യുണിറ്റി ബ്ലസ് ഡ്രൈവിന്റെ ഭാഗമായാണ് ജൂണ്‍ 8 ഞായറാഴ്ച 12.30 മുതല്‍ 4 വരെ പളളിയങ്കണത്തില്‍ രക്തദാന ക്യാമ്പ് നടത്തുന്നത്. ഏലിക്കുട്ടി ലൂക്കാണ് കോ ഓര്‍ഡിനേറ്റര്‍.

മര്‍ത്തമറിയം വനിതാ സമാജം ഈ വര്‍ഷം പങ്കെടുത്തിട്ടുളള നിരവധി കര്‍മ്മ പരിപാടികളിലൊന്നാണ് രക്തദാന ക്യാമ്പ്. ഡോവറിലുളള ഹോപ് ഫുഡ് പ്ലാന്റില്‍ എല്ലാ നാലു മാസം കൂടുംമ്പോഴും അവര്‍ക്കാവശ്യമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ സമാജം എത്തിച്ചുകൊടുക്കുന്നുണ്ട്. ഇടവക തലത്തില്‍ നടത്തിയ സിപിആര്‍ ട്രെയിനിംഗ് വന്‍ വിജയമായിരുന്നു. ഭദ്രാസനാടിസ്ഥാനത്തില്‍ നടത്തുന്ന ദിവ്യബോധന ട്രെയിനിംഗ് പ്രോഗ്രാമില്‍ സമാജത്തില്‍ നിന്നുളള പങ്കാളിത്തം ഏറെയാണ്.

പേരന്റ് ആന്‍ഡ് കപ്പിള്‍സ് കോണ്‍ഫറന്‍സിനും സമാജാംഗങ്ങള്‍ കഴിഞ്ഞ മാസം നടന്ന കുക്കിംഗ് ക്ലാസില്‍ പങ്കെടുത്തിരുന്നു. ക്ലാസ് ഓഗസ്റ്റ് 17 ന് റിട്ടയര്‍മെന്റ് പ്ലാനിംഗ് സെമിനാര്‍. അടുത്ത മാസം നടത്തുന്ന ബേയ്ക്ക് സെയില്‍, ഈ മാസം നടക്കുന്ന പേരന്റ്സ് ഡേ എന്നിവയാണ് സമാജത്തിന്റെ അജണ്ടയില്‍ ഇപ്പോഴുളള പദ്ധതികള്‍.

ലിബാ സന്തോഷ് ട്രസ്റ്റിയും ഇന്ദിരാ തുമ്പയില്‍ സെക്രട്ടറിയായുമുളള കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ഫാ. ഷിബു ഡാനിയേല്‍ ആണ്  ഇടവക വികാരി. രക്തദാന ഡ്രൈവിനെ പറ്റിയുളള വിവരങ്ങള്‍ക്ക്  കോ ഓര്‍ഡിനേറ്റര്‍ ഏലിക്കുട്ടി ലൂക്കി(ലാലമ്മ) നെ വിളിക്കുക : 973 271 9522

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.