You are Here : Home / USA News

വിദ്യാജ്യോതി മലയാളം സ്‌കൂള്‍ വാര്‍ഷികം വിപുലമായി ആഘോഷിക്കുന്നു

Text Size  

Story Dated: Friday, May 30, 2014 08:17 hrs UTC

ജയപ്രകാശ് നായര്‍
 
 
 
ന്യൂയോര്‍ക്ക്‌: ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാജ്യോതി മലയാളം സ്‌കൂളിന്റെ വാര്‍ഷികം ജൂണ്‍ 13 വെള്ളിയാഴ്ച സുക്കര്‍ പാര്‍ക്കിലുള്ള   ഓഡിറ്റോറിയത്തില്‍ വച്ച് വിപുലമായി ആഘോഷിക്കുന്നു. അറിയപ്പെടുന്ന ഒരു അദ്ധ്യാപകനും പണ്ഡിതനുമായ ഡോ. ഗോപിനാഥ് വിദ്യാസാഗര്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നു. ജോസഫ്‌ മുണ്ടഞ്ചിറ പ്രിന്‍സിപ്പള്‍ ആയി പ്രവര്‍ത്തിക്കുന്ന മലയാളം സ്‌കൂള്‍ വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നത് ഏതാനും ആത്മാര്‍ത്ഥതയുള്ള അദ്ധ്യാപകരുടെ നിസ്വാര്‍ത്ഥമായ സേവനം ഒന്നുകൊണ്ടു മാത്രമാണെന്ന് ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജെയിംസ്‌ ഇളംപുരയിടത്തില്‍ പറഞ്ഞു.
 
സെപ്റ്റംബര്‍ മാസത്തില്‍ പുതിയ അദ്ധ്യയനവര്‍ഷം ആരംഭിക്കുമ്പോള്‍ അതോടൊപ്പം മുതിര്‍ന്നവര്‍ക്ക് വേണ്ടി യോഗ ക്ളാസ്സുകള്‍ ആരംഭിക്കുന്നുവെന്ന് സെക്രട്ടറി ജയപ്രകാശ് നായര്‍ അറിയിച്ചു.
 
എല്ലാ വെള്ളിയാഴ്ച്ച വൈകുന്നേരങ്ങളിലും 6 മണി മുതല്‍ നടക്കുന്ന മലയാളം സ്‌കൂളിന്റെ പ്രവര്‍ത്തനം കൂടുതല്‍ ആളുകള്‍ പ്രയോജനപ്പെടുത്തണം എന്ന് ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാന്‍ കുരിയാക്കോസ് തരിയന്‍ അഭ്യര്‍ത്ഥിച്ചു.
   
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജെയിംസ്‌ ഇളംപുരയിടത്തില്‍ (പ്രസിഡന്റ്) 845-553-0318, ജയപ്രകാശ് നായര്‍ (സെക്രട്ടറി) 845-507-2621, ജോസഫ് മുണ്ടന്‍ചിറ (സ്കൂള്‍ പ്രിന്‍സിപ്പള്‍) 845-667-6042 
കുരിയാക്കോസ് തരിയന്‍ (ട്രസ്റ്റീ  ബോര്‍ഡ് ചെയര്‍മാന്‍) 845-507-2841.   

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.