അറ്റ്ലാന്റാ: ഹോളിഫാമിലി ക്നാനായ കാത്തലിക് ദേവാലയത്തില്‍ ഈവര്‍ഷത്തെ ദിവ്യകാരുണ്യ സ്വീകരണവും സ്ഥൈര്യലേപനവും ജൂണ്‍ ഏഴാം തീയതി ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് നടത്തപ്പെടുന്നു. ഈവര്‍ഷത്തെ ദിവ്യകാരുണ്യ സ്വീകരണത്തിന് ഐശ്വര്യ പൂവത്തുംമൂട്ടില്‍, ആലക്സ് ജയിംസ് അറയ്ക്കല്‍, അലീന വാലുച്ചിറ, ഗ്ലോറിയ വേലിയാത്ത്, ഇസബെല്‍ അത്തമറ്റത്തില്, ജയിസണ്‍ തുരുത്തിമാലില്‍, ജന്‍സണ്‍ തുരുത്തിമാലില്‍, ജസിക്ക വേങ്ങാലില്‍, സറീന മുളയാനിക്കുന്നേല്‍, സറാഫീന അറയ്ക്കല്‍, വര്‍ഷ തയ്യില്‍ എന്നീ പതിനൊന്ന് കുട്ടികളും, സ്ഥൈര്യലേപനത്തിന് സറീന അറയ്ക്കല്‍, നോയല്‍, ജോയല്‍ അത്തമറ്റത്തില്, ഡന്നി, ബെന്നി മന്നാകുളത്തില്‍, മെല്വിന് മുളയാനിക്കുന്നേല്‍, വീണ തയ്യില്‍, ജറി തുരുത്തുമാലില്‍, ആല്‍ബര്‍ട്ട്, ആന്‍ഡ്രൂ, ഓസ്റ്റിന്‍ വാലുച്ചിറ, ജോഷ്വാ വേങ്ങാലില്‍ തുടങ്ങിയ 12 കുട്ടികളുമാണ് തയാറായിരിക്കുന്നത്.
ഇടവക വികാരി ഫാ. ഡൊമിനിക് മഠത്തില്‍കളത്തില്‍, സണ്‍ഡേ സ്കൂള്‍ അധ്യാപകര്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കുന്നു. ഇടവകാംഗങ്ങള്‍ എല്ലാ വിശ്വാസികളേയും തിരുകര്‍മ്മങ്ങളിലേക്ക് സ്വാഗതം ചെയ്തു. കുടുംബാംഗങ്ങള്‍ നല്കുന്ന സ്നേഹവിരുന്നും ഉണ്ടായിരിക്കും. സാജു വട്ടക്കുന്നത്ത് അറിയിച്ചതാണിത്.
Comments