You are Here : Home / USA News

ഫൊക്കാന കണ്‍വെന്‍ഷന്‍ രജിസ്ട്രേഷന്‍ ചൂടുപിടിക്കുന്നു

Text Size  

Story Dated: Saturday, May 17, 2014 10:54 hrs UTC

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി മാമാങ്കമായ ഫൊക്കാന കണ്‍വെന്‍ഷന് ഇതിനോടകം തന്നെ നിരവധിയാളുകള്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. ന്യൂയോര്‍ക്കില്‍ നിന്നുമാത്രം 200-ല്പരം ആളുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പ്രസിഡന്റ് മറിയാമ്മ പിള്ള, ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ് എന്നിവര്‍ അറിയിച്ചു. ജൂലൈ 4,5,6 തീയതികളില്‍ ഷിക്കാഗോ ഹയറ്റ് ഒഹയര്‍ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ വച്ചാണ് കണ്‍വെന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നതു്‌.

 

സീറ്റുകള്‍ പരിമിതമായതിനാല്‍ കണ്‍വെന്‍ഷനിലേക്ക് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യണമെന്ന് കണ്‍വെന്‍ഷന്‍ നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോയി ഇട്ടന്‍ അഭ്യര്‍ത്ഥിച്ചു. കണ്‍വെന്‍ഷനിലേക്ക് ഓണ്‍ ലൈന്‍ വഴിയായോ, ഭാരവാഹികളുമായി ബന്ധപ്പെട്ടോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. യാത്രാ സൗകര്യം ആവശ്യമുള്ളവര്‍ ഭാരവാഹികളുമായി ബന്ധപ്പെട്ടാല്‍ അവര്‍ക്ക് അതിനുള്ള സൗകര്യം ഏര്‍പ്പെടുത്തി കൊടുക്കുന്നതും, രജിസ്ട്രേഷന്‍ പാക്കേജ് എടുക്കുന്നവര്‍ക്ക് ഹോട്ടല്‍ താമസവും കേരളത്തനിമയാര്‍ന്ന ഭക്ഷണവും ലഭിക്കുന്നതുമായിരിക്കും. ജൂലൈ നാലാം തീയതി വൈകിട്ടാണ് കണ്‍വെന്‍ഷന്‍ ഉദ്ഘാടാനം. സമ്മേളനത്തില്‍ സാമൂഹിക-സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളില്‍ കേരളത്തില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കുന്നതാണ്.

 

അമേരിക്കയില്‍ നിന്നുള്ള കലാകാരന്മാരും, കലാകാരികളും ഒരുക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന പരിപാടികളും, മറ്റ് പ്രമുഖ കലാ പ്രതിഭകളുടെ പാട്ടും, ഡാന്‍സും, സ്കിറ്റും, മിമിക്രിയും എല്ലാം കൂടി ഇതൊരു മാമാങ്കത്തിന്റെ പ്രതീതി ഉളവാക്കുമെന്നതില്‍ സംശയമില്ലെന്നും ഈ കണ്‍വെന്‍ഷന്‍ ഒരു വന്‍ വിജയമായിരിക്കുമെന്നും ഫൊക്കാന ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ പറഞ്ഞു. യൂത്ത് ഫെസ്റ്റിവല്‍ ഉള്‍പ്പെടെ യുവജനങ്ങള്‍ക്കായി പ്രത്യേക പരിപാടികളും, അമേരിക്കന്‍ മലയാളിമങ്കമാരുടെ മനസ്സില്‍ എന്നും ശ്രദ്ധയാകര്‍ഷിക്കപ്പെട്ടിട്ടുള്ള പരിപാടിയായ മിസ് ഫൊക്കാന മത്സരവും നടക്കും. എല്ലാം കൊണ്ടും ഈ വര്‍ഷത്തെ കണ്‍വെന്‍ഷനില്‍ യുവജനങ്ങളുടെ പ്രാതിനിധ്യം വളരെ കൂടുതലാണെന്നും അത് യുവജനങ്ങള്‍ക്ക് ഫൊക്കാനയുടെ പ്രവര്‍ത്തനത്തിലുണ്ടായ താത്പര്യം കൊണ്ടുണ്ടായതാണെന്നും ഫൊക്കാന ട്രസ്റ്റിബോര്‍ഡ് ജനറല്‍ സെക്രട്ടറി ഗണേഷ് നായര്‍ അഭിപ്രായപ്പെട്ടു. ചരിത്രനഗരമായ ഷിക്കാഗോയില്‍ കണ്‍വെന്‍ഷനു ശേഷം വിനോദസഞ്ചാരത്തിനു താത്പര്യമുള്ളവര്‍ക്കായി വെക്കേഷന്‍ പാക്കേജ് തരപ്പെടുത്തിക്കൊടുക്കുന്നതായിരിക്കുമെന്ന് ശ്രീകുമാര്‍ ഉണ്ണിത്താന്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.