You are Here : Home / USA News

മാതൃവന്ദനം ഇമ്പമിട്ട പമ്പ

Text Size  

ജോര്‍ജ്‌ നടവയല്‍

geodev@hotmail.com

Story Dated: Monday, May 12, 2014 10:32 hrs UTC


 
ഫിലഡല്‍ഫിയ. പമ്പ മാതൃവന്ദനം ആഘോഷിച്ചു. അമ്മമാരുടെ അപദാനങ്ങളെ പ്രകീര്‍ത്തിച്ചു. പ്രശസ്ത പ്രാസംഗി ഫാ. കെ. കെ. ജോണ്‍ (ചെയര്‍മാന്‍, എക്യൂമെനിക്കല്‍ ഫെല്ലോഷിപ്, ഫിലഡല്‍ഫിയ) മുഖ്യ മാതൃദിന സന്ദേശം നല്‍കി. പമ്പാ പ്രസിഡന്റ് ഫീലിപ്പോസ് ചെറിയാനും സെക്രട്ടറി ജോര്‍ജ് നടവയലും മാതൃവന്ദനാഘോഷങ്ങള്‍ ഏകോപിപ്പിച്ചു. ശോശാമ്മ ടീച്ചര്‍, മരിയന്‍ മദേഴ്സ് ഫോറം പ്രസിഡന്റ് സൂസന്‍ ഡോമിനിക്, ഫൊക്കാനാ അസ്സോസിയേറ്റ് ട്രഷറാര്‍ ജോര്‍ജ് ഓലിക്കല്‍, യുവനേതാവ് കുമാരി സ്െറ്റഫനി ഓലിക്കല്‍, അലക്സ് തോമസ്, ട്രൈസ്േറ്ററ്റ് കേരളാ ഫോറം ചെയര്‍മാന്‍ സുരേഷ് നായര്‍ എന്നിവര്‍ മദേഴ്സ് ഡേ ആശ്ശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു. പ്രസാദ് ബേബി മാതൃവന്ദന ഗാനം ആലപിച്ചു.

''പമ്പ അഡോഴ്സ് മദേഴ് പെര്‍ഫെക്റ്റ് ആള്‍വെയ്സ് (പി ഏ എം പി ഏ) എന്ന  ആദര്‍ശ വാക്യം ഉദ്ഘോഷിച്ചാണ് മുന്‍ വര്‍ഷങ്ങളിലെപ്പോലെ ഈ വര്‍ഷവും മദേഴ്സ് ഡേ ആഘോഷം  പമ്പ (പി ഏ എം പി ഏ) എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ' പെന്‍സില്‍ വേനിയാ അസ്സോസ്സിയേഷന്‍ ഓഫ് മലയാളീസ് ഫോര്‍ പ്രോസ്പെരിറ്റി ആന്റ് അഡ്വാന്‍സ്മെന്റ്; പനിനീര്‍പ്പൂക്കളാല്‍ മാതൃപൂജയായി    മഹത്വമാക്കിയന്നത്. അമ്മമാരെ  ആദരിക്കുന്ന വിരുന്നും ഉണ്ടായിരുന്നു.

ചരിത്രത്തിന്റെ താളുകളിലും വിവിധ സാഹിത്യങ്ങളിലും കലകളിലും നിത്യ ജീവിതത്തിന്റെ  സരണികളിലും ''അമ്മ എന്ന  ഈശ്വരാവതാരങ്ങളെ നുണഞ്ഞു വളര്‍ന്നവരാണ്  മനുഷ്യത്വമുള്ള ഓരോ മനുഷ്യരും. മനുഷ്യത്വത്തിന്റെ ഊര്‍ജ്ജവാഹിനികളാണ് അമ്മമാര്‍.   അമ്മ മഹത്വത്തെ പാടിപ്പുകഴ്ത്തുക എന്നത് കിടയറ്റ ഈശ്വര പൂജ തന്നെയാണ്. ആധുനിക ലോകം അമ്മയേയും അച്ഛനെയും തിരസ്കരിക്കുന്ന ച്യുതിയെ  പ്രോത്സാഹിപ്പിക്കുന്ന ലാഭക്കഴുകന്‍ കണ്ണുകളില്‍- പെണ്‍ വാണിഭോത്സുകമായ വിപണന പരസ്യകോലാഹലങ്ങളില്‍- നഗ്നതാ മോഡലിങ്ങില്‍, അരാജക ലൈംഗികതയില്‍, ഉപഭോഗാതിപ്രസരത്തില്‍, അധികാരഗര്‍വ്വുകളില്‍- കുടുങ്ങിയാല്‍; '' സ്നേഹത്തിന്റെ പ്രവാഹം  നിലയ്ക്കും; പകരം  മൃഗീയതയുടെ നരക നിരര്‍ത്ഥകത നിറയും. അതിനാല്‍ അമ്മമാരെയും സ്ത്രീത്വത്തിന്റെ മഹത്വത്തെയും ആദരിക്കുന്ന നല്ല കാലത്തിന്റെ ശീലങ്ങളിലേക്ക് നമുക്കു മടി കൂടാതെ തിരിച്ചു പോകാം. സ്ത്രീകള്‍; സ്ത്രീത്വത്തിന്റെ പുണ്യത്തെ തിരിച്ചറിഞ്ഞ് അത്യാധുനിക  കച്ചവട തന്ത്രക്കാരുടെ പ്രലോഭനങ്ങളില്‍  അധ:പതിക്കാതെ ഔന്നത്യം പുലര്‍ത്തുന്നവരാകട്ടേ. പമ്പയിലെ മാതൃവന്ദനാഘോഷം  ഈ ആശംസകളാല്‍  സുഭഗസംഗീതം ഇമ്പമാക്കി. മദേഴ്സ് ഡേയുടെ ഭാഗമായാണിത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.