You are Here : Home / USA News

ഓക്ക്‌പാര്‍ക്ക്‌ സെന്റ്‌ ജോര്‍ജ്‌ പള്ളി പെരുന്നാള്‍ മെയ്‌ 17,18 തീയതികളില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, May 08, 2014 10:30 hrs UTC

ഓക്ക്‌പാര്‍ക്ക്‌: സെന്റ്‌ ജോര്‍ജ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ ആണ്ടുതോറം നടത്തിവരുന്ന മോര്‍ ഗീവര്‍ഗീസ്‌ സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മെയ്‌ 17, 18 (ശനി, ഞായര്‍) തീയതികളില്‍ ഇടവക വികാരി ബഹു. തോമസ്‌ കുര്യന്‍ അച്ചന്റെ കാര്‍മികത്വത്തിലും, സഹോദരി ഇടവകകളിലെ വൈദീക ശ്രേഷ്‌ഠരുടെ സഹകരണത്തിലും, വിശ്വാസികളുടെ സാന്നിധ്യത്തിലും പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടുന്നു. മെയ്‌ 11-ന്‌ വിശുദ്ധ കുര്‍ബാനാനന്തരം പെരുന്നാളിന്റെ മുന്നോടിയായ കൊടിയേറ്റത്തോടുകൂടി തുടക്കംകുറിക്കും. മെയ്‌ 17-ന്‌ ശനിയാഴ്‌ച വൈകിച്ച്‌ 6.30-ന്‌ സന്ധ്യാപ്രാര്‍ത്ഥനയോടെ പെരുന്നാള്‍ ചടങ്ങുകള്‍ ആരംഭിക്കും.

 

പ്രാര്‍ത്ഥനയ്‌ക്കുശേഷം സുവിശേഷ പ്രസംഗം ഉണ്ടായിരിക്കും. മെയ്‌ 18-ന്‌ രാവിലെ 9 മണിക്ക്‌ പ്രഭാത പ്രാര്‍ത്ഥനയും, തുടര്‍ന്ന്‌ വി. കുര്‍ബാനയും ഉണ്ടായിരിക്കും. അതിനുശേഷം ചെണ്ടമേളം, റാസ, ആശീര്‍വാദം, നേര്‍ച്ചവിളമ്പ്‌, സ്‌നേഹവിരുന്ന്‌, ലേലം, കൊടിയിറക്കം എന്നിവയോടുകൂടി പെരുന്നാള്‍ ചടങ്ങുകള്‍ സമാപിക്കും. ഏവരേയും പെരുന്നാളിലേക്ക്‌ വികാരി റവ.ഫാ. തോമസ്‌ കുര്യന്‍ സ്വാഗതം ചെയ്‌തു. ഈവര്‍ഷം പെരുന്നാള്‍ ഏറ്റെടുത്ത്‌ നടത്തുന്നത്‌ ഡേവിഡ്‌ സി. കുര്യനും കുടുംബവും, തോമസ്‌ ബെയ്‌ലിയും കുടുംബവും കൂടിയാണ്‌. വിശദവിവരങ്ങള്‍ക്ക്‌: ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത്‌ (847 699 7985), മനോജ്‌ ഏലിയാസ്‌ (847 298 9284), കുര്യന്‍ പി. ജോര്‍ജ്‌ (847 933 1241) എന്നിവരുമായി ബന്ധപ്പെടുക. ഷെവലിയാര്‍ ജയ്‌മോന്‍ സ്‌കറിയ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.