You are Here : Home / USA News

ഫോമയുടെ കേരളാ ടൂറിസം എക്‌സ്‌പോ മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്‌ഘാടനം ചെയ്യും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, January 17, 2014 04:13 hrs UTC

ഷിക്കാഗോ: ഫോമയുടെ ഫിലാഡല്‍ഫിയയില്‍ ജൂണ്‍ 26 മുതല്‍ 29 വരെ നടത്തുന്ന ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനില്‍ വെച്ച്‌ നടത്താന്‍ പോകുന്ന `കേരളാ ടൂറിസം എക്‌സ്‌പോ' ടൂറിസം വകുപ്പ്‌ മന്ത്രി എ.പി അനില്‍കുമാര്‍ ഉദ്‌ഘാടനം ചെയ്യും. അമേരിക്കയില്‍ കേരളാ ടൂറിസം പ്രമോട്ട്‌ ചെയ്യാന്‍ ഷിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി.

ഫോമാ ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഇല്ലിനോയിസ്‌ സ്റ്റേറ്റ്‌ ടൂറിസം, പെന്‍സില്‍വാനിയ, ന്യൂയോര്‍ക്ക്‌ എന്നിവടങ്ങളിലെ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റുകളും കേരളവും ചേര്‍ന്ന്‌ ഒരു ടൂറിസം എക്‌സ്‌പോ ഫോമയുടെ കണ്‍വെന്‍ഷനില്‍ വെച്ച്‌ നടത്തുന്നതിനെക്കുറിച്ച്‌ ആലോചിച്ചു. ഇതിന്റെ മുഖ്യ ലക്ഷ്യം അമേരിക്കയില്‍ നിന്ന്‌ കൂടുതല്‍ അമേരിക്കന്‍ ടൂറിസ്റ്റുകളെ പ്രകൃതി രമണീയമായ കേരളത്തിലേക്ക്‌ ആകര്‍ഷിക്കുക എന്നതാണ്‌.

ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. ആസിഫ്‌ സയ്യിദ്‌ ഐ.എഫ്‌.എസും ചര്‍ച്ചകളില്‍ പങ്കെടുത്തു. മന്ത്രി ഈ അഭിപ്രായത്തോട്‌ യോജിക്കുകയും ജൂണ്‍ 26-ന്‌ ഫോമയുടെ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത്‌ ഈ സംരംഭം ഉദ്‌ഘ്‌ടാനം ചെയ്യാനുള്ള ക്ഷണം സ്വീകരിക്കുകയും ചെയ്‌തു. അതിനുശേഷം മന്ത്രി ഫോമാ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യുവുമായി ഈ എക്‌സ്‌പോയെക്കുറിച്ച്‌ ഫോണില്‍ സംസാരിക്കുകയുമുണ്ടായി.

അമേരിക്കയിലുള്ള പ്രമുഖ ട്രാവല്‍ ഏജന്‍സികളേയും ഈ കേരളാ ട്രാവര്‍ ആന്‍ഡ്‌ ടൂറിസം എക്‌സ്‌പോയില്‍ പങ്കെടുപ്പിക്കുമെന്ന്‌ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ അറിയിക്കുകയുണ്ടായി. കേരളത്തിന്‌ വിദേശനാണ്യം നേടിക്കൊടുക്കുന്ന ഒരു വലിയ സംരംഭമാണ്‌ ടൂറിസം. ഈ എക്‌സ്‌പോ വിജയിപ്പിക്കുവാനായി അമേരിക്കയിലുള്ള എല്ലാ ട്രാവല്‍ ഏജന്‍സികളേയും, അമേരിക്കന്‍ മലയാളികളുടെ സഹകരണങ്ങളും മന്ത്രി അഭ്യര്‍ത്ഥിക്കുകയുണ്ടായി. 

 
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.