You are Here : Home / USA News

യഹോവയെ വരവേല്‍ക്കുവിന്‍ എന്ന ആഹ്വാനവുമായി പുതുവര്‍ഷപുലരിയില്‍ പുത്തന്‍ ഗാനസമാഹാരം

Text Size  

ജോസ്‌ കണിയാലി

kaniyaly@sbcglobal.net

Story Dated: Thursday, January 16, 2014 11:47 hrs UTC

 

ന്യൂയോര്‍ക്ക്‌: ആഗോള സുവിശേഷനും സുപ്രസിദ്ധ സൗഖ്യദായക ശുശ്രൂഷകനും ബൈബിള്‍ പരിഭാഷകനുമായ ബ്രദര്‍ ഡോ.മാത്യൂസ്‌ വര്‍ഗീസ്‌ രചിച്ച്‌ ഈണം പകര്‍ന്ന യഹോവയെ നാം വരവേല്‍ക്കാം എന്ന ഗാന സമാഹാരം മലങ്കര ക്‌നാനായ സുറിയാനി സഭയുടെ അമേരിക്കന്‍ ഭദ്രാസനാധിപന്‍ ആര്‍ച്ച്‌ ബിഷപ്പ്‌ ആയൂബ്‌ മോര്‍ സില്‍വാനിയോസ്‌ മെത്രാപ്പോലീത്താ ന്യൂ ജേഴ്‌സി Blessed John Paul ll Catholic Church വികാരി Rev.Fr. ജേക്കബ്‌ ക്രിസ്റ്റി അവര്‍കള്‍ക്ക്‌ പ്രഥമ കോപ്പി നല്‍കികൊണ്ട്‌ നിര്‍വ്വഹിച്ചു. റ്റാപ്പന്‍ ഇന്റര്‍ ഡിനോമിനേഷനല്‍ ക്രൈസ്റ്റ്‌ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ വച്ച്‌ നടത്തപ്പെട്ട പ്രകാശന സമ്മേളനത്തില്‍ Rockland Council Legislator ഡോ. ആനി പോള്‍, ശ്രീ ടോമി ജോസഫ്‌, ശ്രീ ജോസ്‌ ജോസഫ്‌, ശ്രീമതി ആനി മാത്യൂ, ശ്രീമതി സാറാമ്മ പുന്നൂസ്‌ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.

തിരുവചനത്തിലെ വാക്കുകള്‍ ഏവര്‍ക്കും സുപരിചിതമെങ്കെിലും അവയെയും അവയുടെ അന്തസത്തയേയും പരിശുദ്ധാത്മനിറവില്‍ കോര്‍ത്തിണക്കി മനുഷ്യമനസ്സുകളെ സ്വാധീനിക്കുവാന്‍ കഴിയുന്ന ഈണങ്ങളാക്കി മാറ്റുന്ന ബ്രദറിന്റെ ഗാനങ്ങള്‍ അദ്ദേഹത്തിന്റെ പരിശുദ്ധാത്മ കൃപകളോടെയുള്ള പ്രവര്‍ത്തനങ്ങളെ ചൂണ്ടിക്കാണിക്കുന്നു എന്ന്‌ അഭിവന്ദ്യ തിരുമേനി പ്രസ്‌താവിക്കുകയുണ്ടായി. ഈ ഗാനസമാഹാരത്തെ അവലോകനം ചെയ്‌ത്‌ പ്രസംഗിച്ചു. Fr.Jacob Christy ഈ ഗീതികളിലൂടെ ഗോത്രപിതാക്കന്മാരെയും പ്രവാചകവീരന്മാരെയും അപ്പോസ്‌ത്തൊല പിതാക്കന്മാരെയും ദൈവത്തിനുവേണ്ടിയുള്ള അവരുടെ അതിമഹത്തും അത്യത്ഭുതകരവുമായ പ്രവര്‍ത്തനങ്ങളേയും ജനശ്രദ്ധയിലേക്ക്‌ കൊണ്ടുവരുന്നതില്‍ ബ്രദര്‍ വിജയിപ്പിരിക്കുന്നു എന്നു പ്രസ്‌താവിയ്‌ക്കുകയുണ്ടായി. തന്നെ അത്യധികം ആകര്‍ഷിച്ചത്‌ യെരുശലേമിനെ കുറിച്ചുള്ള ഗീതമാണെന്നും അദ്ദേഹം അറിയിച്ചു. മലയാള ക്രൈസ്‌തവ ഗാന ചരിത്രത്തില്‍, ഇന്നയോളം മറ്റാര്‍ക്കും അവകാശപ്പെടുവാന്‍ കഴിയാത്ത അതിമഹത്തായ സംഭാവനകളാണ്‌ ബ്രദര്‍ നല്‌കിയിരിക്കുന്നത്‌.

നാലു ഭാഷകളിലായി 400 - ലധികം ഗീതങ്ങള്‍, ലിപിയില്ലാത്ത ഗോത്രവര്‍ഗ്ഗമായ പണിയ ജനതയ്‌ക്ക്‌ പണിയഭാഷയില്‍ ഇദംപ്രഥമമായി ഒരു ഗാനസമാഹാരം, നിനെവെയുടെ അവശിഷ്‌ടങ്ങള്‍ക്ക്‌ മുമ്പില്‍ നിന്ന്‌ രചിച്ച്‌ ഈണം പക്രര്‍ന്ന ഗാനം, കഴിഞ്ഞ ഒരു നൂറ്റാണ്ടില്‍ യെരുശലേമിനെക്കുറിച്ചുള്ള ഏക ഗാനം തുടങ്ങിയവ അദ്ദേഹത്തിന്‌ മാത്രം അവകാശപ്പെടുവാന്‍ കഴിയുന്ന നേട്ടങ്ങളാണെന്ന്‌ പ്രത്യേകം പ്രസ്‌താവ്യമാണ്‌. ശ്രീ. ജോസഫ്‌ കുളങ്ങര സ്വാഗതം ആശംസിച്ച്‌ ശ്രീ. കുര്യന്‍ ചാലുപറമ്പില്‍ കൃതജ്ഞതയും അര്‍പ്പിച്ച പ്രകാശന സമ്മേളനം യഹോവയെ വരവേല്‍ക്കുവാനുള്ള ആവേശത്തിന്റെ അലമാലകള്‍ സൃഷ്‌ടിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • നിരാഹാരം പതിനൊന്നാം ദിവസം : രാജീവ് ജോസഫിന്റെ നില ഗുരുതരം
      ന്യൂഡല്‍ഹി: വിദേശ ഇന്ത്യാക്കാരുടെ വോട്ടവകാശം ഓണ്‍ലൈന്‍ വഴിയോ തപാല്‍ വഴിയോ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്...

  • ചെറിയാന്‍ പൂപ്പള്ളില്‍ KEAN പ്രസിഡന്റ്
      ന്യൂയോര്‍ക്ക്: വടക്കു കിഴക്കെ അമേരിക്കയിലെ മലയാളി എഞ്ചിനീയര്‍മാരുടെ സംഘടനയായ 'കേരള എഞ്ചിനീയറിംഗ് ഗ്രാജ്വ്വേറ്റ്‌സ്...

  • `ദേശസ്‌നേഹപുരസ്‌കാരം' ജനാര്‍ദ്ദനന്‍ ദമ്പതികള്‍ക്ക്‌
    മുംബൈ: പ്രഥമ `ദേശസ്‌നേഹ പുരസ്‌കാരം' മുന്‍ കരസേനാ ഓഫീസര്‍മാരായ പ്രൊഫ (കേണല്‍) ഡോ. കാവുമ്പായി ജനാര്‍ദ്ദനനും, പത്‌നി ഡോ....

  • സെന്റ് സ്‌റീഫന്‍സ് ഓര്‍ത്തഡോക്‌സ് ഇടവക ആദ്യഫലപ്പെരുന്നാള്‍ 28ന്
      കുവൈറ്റ്: സെന്റ് സ്‌റീഫന്‍സ് ഓര്‍ത്തഡോക്‌സ് ഇടവക ആദ്യഫലപ്പെരുന്നാള്‍ ഫെബ്രുവരി 28ന് നടത്തും. ആദ്യഫലപ്പെരുന്നാള്‍...

  • ജര്‍മനിയില്‍ നേരത്തെ പെന്‍ഷന്‍ ആകാനുള്ള നിബന്ധനങ്ങള്‍
      ബെര്‍ലിന്‍: ജര്‍മനിയില്‍ ജോലി ചെയ്യുന്ന ആരോഗ്യവാനായ ഒരു ജോലിക്കാരന് ഇതുവരെയുള്ള പെന്‍ഷന്‍ പ്രായം പുരുഷന്മാര്‍ക്ക് 65,...