You are Here : Home / USA News

മയാമിയില്‍ ക്‌നാനായ കണ്‍വന്‍ഷന്‌ ആവേശകരമായ പിന്തുണ

Text Size  

Story Dated: Thursday, January 16, 2014 06:53 hrs UTC

 

മയാമി: കെ.സി.സി.എന്‍.എ.യുടെ 11ാമത്‌ കണ്‍വന്‍ഷന്‌ മയാമിയില്‍നിന്നും പിന്തുണയും സഹകരണവും അറിയിച്ചുകൊണ്ട്‌ കണ്‍വന്‍ഷന്‍ കിക്കോഫ്‌ നടത്തപ്പെട്ടു. മയാമി ക്‌നാനായ അസോസിയേഷന്‍ പ്രസിഡന്റ്‌ സന്‍ജയ്‌ നടുപ്പറമ്പിലിന്റെ അദ്ധ്യക്ഷതയില്‍ ഡിസംബര്‍ 28ാം തീയതി നടന്ന കണ്‍വന്‍ഷന്‍ കിക്കോഫ്‌ ഉജ്ജ്വല വിജയമായി മാറി. ഫാ. ജേമി പുതുശ്ശേരിയില്‍ ക്‌നാനായ കണ്‍വന്‍ഷന്‌ എല്ലാവിധ വിജയാശംസകളും നേരുകയും കണ്‍വന്‍ഷന്റെ വിജയം ക്‌നാനായ സമുദായത്തിന്റെ ആവശ്യമാണെന്ന്‌ പറയുകയുമുണ്ടായി. കെ.സി.സി.എന്‍.എ. റീജിയണ്‍ വൈസ്‌ പ്രസിഡന്റ്‌്‌ സിബി ചാണശ്ശേരിയില്‍, ഗ്രാന്റ്‌ സ്‌പോണ്‍സറായ ജോസഫ്‌ ചാണ്ടി പോട്ടൂരില്‍നിന്നും രജിസ്‌ട്രേഷന്‍ സ്വീകരിച്ചുകൊണ്ട്‌ കണ്‍വന്‍ഷന്‍ കിക്കോഫ്‌ ഉദ്‌ഘാടനം ചെയ്‌തു.

വടക്കേ അമേരിക്കയിലെ ഏറ്റവും പ്രശസ്‌തമായ കണ്‍വന്‍ഷന്‍ സെന്ററായ മക്കോര്‍മിക്‌ കണ്‍വന്‍ഷന്‍ സെന്ററില്‍വച്ച്‌ നടക്കുന്ന ക്‌നാനായ കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാന്‍ മയാമിയിലെ മുഴുവന്‍ ക്‌നാനായ കുടുംബങ്ങളും തയ്യാറെടുക്കുകയാണെന്നും മുന്‍കാലങ്ങളെക്കാളും ഉപരിയായി ചിക്കാഗോയില്‍വച്ച്‌ നടക്കുന്ന കണ്‍വന്‍ഷനില്‍ വളരെ കൂടുതല്‍ കുടുംബങ്ങള്‍ പങ്കെടുക്കുമെന്നും സിബി ചാണശ്ശേരിയില്‍ പറയുകയുണ്ടായി. കണ്‍വന്‍ഷന്‍ കിക്കോഫിനും മറ്റ്‌ പരിപാടികള്‍ക്കും കെ.സി.എ.എസ്‌.എഫ്‌. യൂണിറ്റ്‌ എക്‌സിക്യൂട്ടീവും നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളും നേതൃത്വം നല്‍കി.
  

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.