You are Here : Home / USA News

സ്‌നേഹ സംഗീതവുമായി സ്റ്റീഫന്‍ ദേവസ്സി ഷിക്കാഗോയിലേക്ക്‌

Text Size  

Story Dated: Sunday, January 12, 2014 11:07 hrs EST

ഷിക്കാഗോ: ആത്മാവിനെ തൊട്ടുണര്‍ത്തുന്ന സംഗീതവുമായി, കീബോര്‍ഡില്‍ ദൈവത്തിന്‍റെ  കൈയൊപ്പ്‌ പതിപ്പിച്ച എക്കാലത്തേയും മികച്ച ആര്‍ട്ടിസ്റ്റ്‌ സ്റ്റീഫന്‍ ദേവസി, അമേരിക്കന്‍ മലയാളികളുടെ പ്രിയ ഗായകന്‍ ബിനോയി ചാക്കോ, ഒരൊറ്റ പര്യടനംകൊണ്ട്‌ അമേരിക്കന്‍ മലയാളികളുടെ ഹൃത്തടങ്ങളില്‍ പതിഞ്ഞ ഇമ്മാനുവല്‍ ഹെന്റി, അമൃതാ സൂപ്പര്‍സ്റ്റാര്‍ വിജയി ജോബ്‌ കുര്യന്‍, പ്രശസ്‌തപിന്നണി ഗായിക സിസിലി ഏബ്രഹാം എന്നിവരെയാണ്‌ 2014 ജൂണ്‍ എട്ടിന്‌ സെന്റ്‌ തോമസ്‌ സിറോ മലബാര്‍ കതീദ്രല്‍ ഷിക്കാഗോ മലയാളികള്‍ക്കായി എത്തിക്കുന്നത്‌. സ്റ്റീഫന്‍ ദേവസിയുടെ നേതൃത്തത്തിലുള്ള സോളിഡ്‌ ഫ്യുഷന്‍ ബാന്‍ഡ്‌ ആയിരിക്കും ഈ സംഗീത യാത്രയുടെ പ്രത്യേകത. ഇത്‌ ആദ്യമായാണ്‌ സ്റ്റീഫന്‍ ദേവസ്സി സ്വന്തം ബാന്റുമായി അമേരിക്കയില്‍ എത്തുന്നത്‌.

സ്റ്റീഫനു പുറമേ ജോസി ജോസ്‌ (ഗിത്താര്‍), നിര്‍മ്മല്‍ സേവ്യര്‍ (ഡ്രംസ്‌), ഷോമി ഡേവിസ്‌ (പെര്‍ക്കഷന്‍), ജോസ്‌ പീറ്റര്‍ (ഫ്‌ളൂട്ട്‌/സാക്‌സഫോണ്‍) എന്നിവരാണ്‌ മറ്റ്‌ സംഗീതജ്ഞര്‍. ഒരു ജീവിതകാലം മുഴുവന്‍ ഓര്‌ത്തിരിക്കാന്‍ തക്കവണ്ണം വ്യത്യസ്ഥമായതും മനസിന്റെ അടിത്തട്ടിലേക്ക്‌ കടന്നു സാന്ത്വനമേകി, അനുഭൂതി പകരുന്ന സംഗീത യാത്ര ആയിരിക്കുമെന്ന്‌ ഉറപ്പുനല്‌കുന്നതായി
ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക : ജോണ്‍ കൂള : 847 668 5795, മാണിച്ചന്‍ കുര്യന്‍ : 847 826 0144, സിറിയിക്ക്‌ തട്ടാരേട്ട്‌: 17734074870, മനിഷ്‌ ജോസഫ്‌ : 184 73879384, ഗില്‍ബെര്‍ട്ട്‌ 201 926 7477 .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More