You are Here : Home / USA News

പത്തനാപുരം സ്‌നേഹസംഗമം ഒന്നാം വാര്‍ഷികം കൊണ്ടാടി

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Saturday, January 11, 2014 10:36 hrs EST

 

ഡാളസ്‌: പത്തനാപുരം സ്‌നേഹസംഗമത്തിന്റെ ഒന്നാം വാര്‍ഷികം ഡിസംബര്‍ 29-ന്‌ കരോള്‍ട്ടണിലുള്ള രുചി പാലസില്‍ വെച്ച്‌ അതി വിപുലമായി കൊണ്ടാടി.

ഒന്നു രണ്ടു ദശാബ്‌ദങ്ങളായി അമേരിക്കയിലെ ഡാളസില്‍ താമസിക്കുന്ന പത്തനാപുരം സ്വദേശികള്‍ ഒന്നിച്ചുകൂടി പഴയകാല സ്‌മരണകളും സൗഹൃദവും പങ്കെവെച്ചു. സമ്മേളനത്തില്‍ പാസ്റ്റര്‍ ജേക്കബ്‌ വര്‍ഗീസ്‌ പൊയ്‌കയില്‍ പത്തനാപുരം സ്‌നേഹസംഗമത്തിന്റെ വെബ്‌സൈറ്റ്‌ (www.pathanapuram.us) ഔപചാരികമായി ഉദ്‌ഘാടനം ചെയ്‌തു. കുട്ടികളുടെ വിവിധ കലാപരിപാടികള്‍ക്കുശേഷം അടുത്ത വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

ചാള്‍സ്‌ വര്‍ഗീസ്‌ (പ്രസിഡന്റ്‌), ജോസ്‌ തോമസ്‌ (വൈസ്‌ പ്രസിഡന്റ്‌), ജോണ്‍ ഉമ്മന്‍ (സെക്രട്ടറി), ജോണ്‍ വര്‍ഗീസ്‌ (ജോയിന്റ്‌ സെക്രട്ടറി), ജോണ്‍സണ്‍ ജോര്‍ജ്‌ (ട്രഷറര്‍), വിനോദ്‌ ചെറിയാന്‍ (കോര്‍ഡിനേറ്റര്‍) എന്നിവരും ഷിബു മാത്യു, ബോബന്‍ ഉണ്ണൂണ്ണി, സാംകുട്ടി മത്തായി, ബാബുക്കുട്ടി സ്‌കറിയ എന്നിവരെ കമ്മിറ്റി അംഗങ്ങളായും ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More