You are Here : Home / USA News

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ഹൈ-ലെവല്‍ അഡ്‌വൈസറി ബോര്‍ഡിനെ നോമിനേറ്റ് ചെയ്തു.

Text Size  

Story Dated: Friday, January 10, 2014 11:52 hrs UTC

ന്യൂയോര്‍ക്ക്: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ഊര്‍ജ്ജസ്വലമായി നോര്‍ത്ത് അമേരിക്കയുടെ വിവിധഭാഗങ്ങളില്‍ വ്യാപിക്കുന്നതിന്റെ ഭാഗമായി 9 അംഗ അഡ്‌വൈസറി ബോര്‍ഡിനെ നോമിനേറ്റ് ചെയ്തു. ഡിസംബര്‍ 5 ഞായറാഴ്ച വൈകിട്ട് പ്രസിഡന്റ് ടി.എന്‍ നായരുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് നോമിനേറ്റ് ചെയ്തത്.
 
കെ.എച്.എന്‍.എയുടെ കഴിഞ്ഞ കണ്‍വെന്‍ഷനുകളില്‍ പ്രസിഡന്റ്, സെക്രട്ടറി, ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള പ്രമുഖരെയാണ് അഡ്‌വൈസറി ബോര്‍ഡ് മെമ്പര്‍മാരായി നോമിനേറ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 7 കണ്‍വെന്‍ഷനുകളില്‍ നിന്ന് ഉള്‍ക്കൊണ്ട അന്തഃസത്തയും, പ്രവര്‍ത്തനപരിചയവും ഈ വരുന്ന 8-‌മത് ഡാലസ് കണ്‍വെന്‍ഷന് മുതല്‍ക്കൂട്ടാകുമെന്ന് പ്രസിഡന്റ് ടി.എന്‍ നായര്‍ ഇവരെ നാമനിര്‍ദ്ദേശം ചെയ്ത അവസരത്തില്‍ പ്രസ്താവിക്കുകയുണ്ടായി.  കെ.എച്.എന്‍.എയുടെ വരുംകാല നേതൃത്വത്തിന് ഏന്നും ഇവരുടെ പ്രവര്‍ത്തനം മുതല്‍ക്കൂട്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 
അഡ്‌വൈസറി ബോര്‍ഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മന്‍മഥന്‍ നായര്‍ , അനില്‍കുമാര്‍ പിള്ള, രാമദാസ് പിള്ള, എം.ജി മേനോന്‍ എന്നിവര്‍ കെ.എച്.എന്‍.എ യുടെ മുന്‍ പ്രസിഡന്റന്മാരും ഉദയഭാനു പണിക്കര്‍ , രാജു നാണു എന്നിവര്‍ മുന്‍ ചെയര്‍മാന്മാരും, സെക്രട്ടറിമാരായി പ്രവര്‍ത്തനം അനുഷ്ഠിച്ചിട്ടുള്ള രാജഗോപാല പിള്ള, സുധാകര്‍ത്ത, വിനോദ് ബാഹുലേയന്‍ എന്നിവരും അടങ്ങുന്ന 9 അംഗ കമ്മിറ്റിയാണ് അഡ്‌വൈസറി ബോര്‍ഡ് എന്ന് പ്രസിഡന്റ് ടി.എന്‍ നായര്‍ അറിയിച്ചു. 
 
കെ.എച്.എന്‍.എ യുടെ ഇപ്പോഴത്തെ ഏതെങ്കിലും ഔദ്യോഗിക പദവികള്‍ വഹിക്കുന്നവരെ അഡ്‌വൈസറി ബോര്‍ഡില്‍ നിന്നും ഒഴിവാക്കിയാണ് ഈ ബോര്‍ഡിനെ നോമിനേറ്റ് ചെയ്തിരിക്കുന്നത്. കെ.എച്.എന്‍.എ യുടെ ഇക്കഴിഞ്ഞ നാളുകളിലുള്ള അഭൂതപൂര്‍വ്വമായ വളര്‍ച്ചയ്ക്ക് വളരെയധികം പ്രയത്നിച്ചിട്ടുള്ള ഇവരോടൊപ്പം പ്രവര്‍ത്തിക്കുവാന്‍ സാധിച്ചത് ഒരു സൗഭാഗ്യമായി കരുതുന്നുവെന്ന് സെക്രട്ടറി ഗണേശ് നായര്‍ പ്രസ്താവിച്ചു.  കെ.എച്.എന്‍.എ യുടെ വരുംനാളുകളിലെ പ്രവര്‍ത്തനം അഡ്‌വൈസറി ബോര്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരിക്കുമെന്ന് പ്രസിഡന്റ് ടി.എന്‍ നായര്‍ കമ്മിറ്റിക്ക് ഉറപ്പു നല്‍കി.
 
ഉന്നതതല ഉപദേശകസമിതിയെ തിരഞ്ഞെടുത്തത് തികച്ചും സ്വാഗതാര്‍ഹമാണെന്നും പ്രസിഡന്റ് ടി.എന്‍ നായരെ പ്രത്യേകം അഭിനന്ദിക്കുന്നതായും ട്രസ്റ്റി ബോര്‍ഡിനുവേണ്ടി ചെയര്‍മാന്‍ ശശിധരന്‍ നായര്‍ അഭിപ്രായപ്പെട്ടു. കെ.എച്.എന്‍.എ യുടെ  സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ സഹായ സഹകരണങ്ങളും പ്രസിഡന്റ് ടി.എന്‍ നായര്‍ അഭ്യര്‍ത്ഥിച്ചു. ട്രഷറര്‍ രാജു പിള്ളയുടെ നന്ദി പ്രകാശനത്തോടെ ചടങ്ങുകള്‍ പര്യവസാനിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.