You are Here : Home / USA News

ഡാളസ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ അയ്യപ്പമണ്ഡല മഹോത്സവം ആഘോഷിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, January 06, 2014 01:05 hrs UTC

ഡാളസ് : അയ്യപ്പമണ്ഡല മഹോത്സവത്തോടനുബന്ധിച്ച് ഡാളസ്സിലെ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ഡിസംബര്‍ 22ന് ഇരുമുടിക്കെട്ട് നിറയും ശരണഘോഷയാത്രയും ശ്രീധര്‍മ്മ ശാസ്താ പൂജയും നടത്തി. ക്ഷേത്ര പൂജാരി ശ്രീ ഇളങ്ങല്ലൂര്‍ നാരായണന്‍ നമ്പൂതിരിയാണ് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ പൂജാകര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചത്.

വൃശ്ചിക മാസത്തിന്റെ വിശുദ്ധയില്‍ ആരംഭിച്ച വൃതശുദ്ധിയോട് അനേകം അയ്യപ്പന്‍മാര്‍ ഗുരുസ്വാമി ശ്രീ സോമന്‍ നായരുടെ അനുഗ്രഹാശ്ശിസുകളോടെ ഇരുമുടികെട്ടു നിറച്ചു. മുദ്രമാലയണിയുന്നതോടെ സ്വന്തം പേരുതന്നെ ഭക്തനു നല്‍കുന്ന ഏക ദൈവമായ മണികണ്ഠസ്വാമിയുടെ ചൈതന്യം അനുഭവിച്ചറിയാനായി, അമേരിക്കയില്‍ ജനിച്ചു വളരുന്ന പുതിയ തലമുറക്കാരും കന്നി അയ്യപ്പന്‍മാരായി ഇരുമുടികെട്ടുമേന്തി ശരണഘോഷയാത്രയില്‍ പങ്കുചേര്‍ന്നു. ദീപാരാധന സമയത്ത് അണിയിക്കാനുള്ള തിരുവാഭരണം അടങ്ങുന്ന പെട്ടി തലയിലേന്തി അയ്യപ്പ ഭക്തര്‍ ശരണഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കി. അദൈ്വതത്തിന്റേയും വിശ്വമാനവികതയുടേയും പ്രതീകമായ സാക്ഷാല്‍ ശബരിഗിരി സന്നിധാനത്തില്‍ എത്തുമ്പോള്‍ ഭക്തനും ഭഗവാനും ഒന്നായിതീരുന്ന അവസ്ഥ അനുഭവിച്ചറിഞ്ഞതായി പൂജകളില്‍ പങ്കെടുത്ത അയ്യപ്പ ഭക്തര്‍ അഭിപ്രായപ്പെട്ടു.

 

ശ്രീധര്‍മ്മശാസ്താവിന്റെ അനുഗ്രഹം കൊണ്ട് മാത്രമാണ് ഇത്രയും മഹത്തരമായ പൂജാദികര്‍മ്മങ്ങള്‍ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ വിജയകരമായി നടത്താന്‍ സാധിച്ചതെന്ന് കെ.എച്ച്.എസ്. പ്രസിഡന്റ് ശ്യാമളാ നായരും കേരളഹിന്ദുസൊസൈറ്റി ട്രസ്റ്റി ചെയര്‍ ശ്രീ വിലാസ് കുമാറും അഭിപ്രായപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.