You are Here : Home / USA News

ഷാര്‍ലെറ്റ്‌ മലയാളി അസോസിയേഷന്റെ കിസ്‌മസ്‌-പുതുവത്സരാഘോഷങ്ങള്‍ വര്‍ണ്ണാഭമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, January 02, 2014 10:42 hrs EST

ഷാര്‍ലെറ്റ്‌: ഷാര്‍ലെറ്റ്‌ മലയാളി അസോസിയേഷന്റെ 2013ലെ കിസ്‌മസ്‌/ പുതുവത്സരാഘോഷം ഡിസംബര്‍ 14 ന്‌ നടന്നു. 2013 പ്രസിഡന്റ റ്റൈറ്റസ്‌ അന്തോണി സ്വാഗതവും, 2014 ലെ ഭാരവാഹികളെ സദസിനു പരിച്ചയപ്പെടുത്തുകയും ചെയ്‌തു. മുഖ്യാതിഥി റവ. ഫാ. അനു വര്‍ഗീസ്‌ ക്രിസ്‌മസ്‌ സന്ദേശം നല്‌കി.

കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപടികള്‍ക്കൊപ്പം ക്രിസ്‌തുവിന്റെ ജനനം ആസ്‌പദമായ നേറ്റിവിറ്റിഷോയും ഉണ്ടായിരിന്നു. ക്രിസ്‌മസ്‌ അലങ്കാര മത്സരങ്ങളുടെ വിജയിക്കുള്ള സമ്മാന വിതരണവും നടന്നു.

2014ലെ പ്രസിഡന്റ്‌ ആയി എല്‍ദോ പോള്‍ , വൈസ്‌ പ്രസിഡന്റ്‌ ആയി ജ്യോതി രാമന്‍ , സെക്രട്ടറി ആയി അരുണ്‍വേണുഗോപാല്‍ , ജോയിന്റ്‌ സെക്രട്ടറി ആയി ജോര്‍ജ്‌ ജോണ്‍, ട്രഷററായി ജോണ്‍സന്‍ അതിയാല്‍ തിരഞ്ഞെടുകപ്പെട്ടു. എക്‌സിക്യൂട്ടീവ്‌ മെംബേഴ്‌സായി രമ സുഭാഷ്‌ , നൈനാന്‍ അലക്‌സാണ്ടര്‍ , ലിന്‍ അല്‍ഫോന്‍സ്‌, ലിവിയ തോമസ്‌ , സദാനന്ദ്‌ പൂവടാന്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.  

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More